Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകടകളിൽ പരിശോധന; പഴകിയ...

കടകളിൽ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു

text_fields
bookmark_border
കടകളിൽ പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
cancel
camera_alt

വടകര നഗരസഭ പിടികൂടിയ പഴകിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ സാധനങ്ങൾ

വ​ട​ക​ര: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വ​കു​പ്പ് ടൗ​ണി​ലെ വി​വി​ധ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളും ഡി​സ്പോ​സി​ബി​ൾ ഗ്ലാ​സു​ക​ളും ക​ണ്ടെ​ത്തി.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യ​ത്. സ്ട്രോ​ബ​റി കൂ​ൾ​ബാ​ർ, സു​പ്രീം ബേ​ക്സ്, ക​രി​മ്പ​ന ഹോ​ട്ട​ൽ, സ്‌​പൈ​സി ചി​പ്സ്, ടി​പ് ടോ​പ് സ്റ്റേ​ഷ​ന​റി, വ​ട​ക​ര ഫൂ​ട് വേ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

അ​ൽ​ഫാം, ബ​ർ​ഗ​ർ എ​ന്നി​വ ഉ​ണ്ടാ​ക്കാ​നു​ള്ള പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ജി​ലേ​ബി, പ​ഴ​കി​യ മാ​വ്, കേ​ക്ക്, റ​ഫ്രി​ജ​റേ​റ്റ​റി​ൽ തു​റ​ന്നി​ട്ട​നി​ല​യി​ൽ പ​ഴ​കി​യ ജ്യൂ​സ്‌, വേ​വി​ച്ച ചി​ക്ക​ൻ, ക​റി​ക​ൾ, പ​ഴ​കി​യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വൃ​ത്തി​ഹീ​ന​മാ​യ ചു​റ്റു​പാ​ടി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ക​ട പൂ​ട്ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ആ​ർ.​വി. ഹ​രീ​ഷ് അ​റി​യി​ച്ചു.

സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. രാ​ജ​ൻ, ജെ.​എ​ച്ച്.​ഐ രാ​ജേ​ഷ് കു​മാ​ർ, ജീ​വ​ന​ക്കാ​രാ​യ മു​ര​ളി, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

തിരുവള്ളൂരിലും കോട്ടപ്പള്ളിയിലും കടകൾക്കെതിരെ നടപടി

തി​രു​വ​ള്ളൂ​ർ: തി​രു​വ​ള്ളൂ​ർ, കോ​ട്ട​പ്പ​ള്ളി എ​ന്നീ ടൗ​ണു​ക​ളി​ലെ ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

അം​ഗീ​കൃ​ത ലാ​ബി​ൽ കു​ടി​വെ​ള്ളം പ​രി​ശോ​ധ​ന ന​ട​ത്തി ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്താ​ത്ത, ആ​രോ​ഗ്യ വ​കു​പ്പി​ന്റെ സാ​നി​റ്റ​റി ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​ല്ലാ​ത്ത, മ​ലി​ന​ജ​ല​വും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്പെ​ക്ട​ർ റീ​ത്ത, ജൂ​നി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, വി. ​നൗ​ഫ​ൽ, സു​ബി ജോ​സ​ഫ്, ര​ജി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food inspectionStale food
News Summary - food inspection -Stale food items seized
Next Story