Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
മുട്ടുങ്ങൽ കടൽതീരത്തുനിന്നും ഏകദേശം ഒരു നോട്ടിക്കൽ മൈൽ ദൂരത്തായിരുന്നു സംഭവം
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
cancel
camera_alt

അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ട് തീ​ര​ദേ​ശ പൊ​ലീ​സ് നേ​തൃ​ത്വ​ത്തി​ൽ ക​ര​യി​ലെ​ത്തി​ക്കു​ന്നു

വടകര: മത്സ്യബന്ധനത്തിനിടയിൽ ബോട്ടിന്റെ എൻജിൻ തകരാറിലായി കടലിൽ അപകടത്തിൽപ്പെട്ട തൊഴിലാളികളെയും ബോട്ടും തീരദേശ പൊലീസ് രക്ഷപ്പെടുത്തി. മാഹി സ്വദേശി ദേവദാസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ നാല് ഇതര സംസ്ഥാന തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. മുട്ടുങ്ങൽ കടൽതീരത്തുനിന്നും ഏകദേശം ഒരു നോട്ടിക്കൽ മൈൽ ദൂരത്താണ് ശ്രീദുർഗ ബോട്ട് എൻജിൻ കേടുപാട് സംഭവിച്ച് കടലിൽ കുടുങ്ങിയത്. വടകര കോസ്റ്റൽ പൊലീസിൽ വിവരം ലഭിച്ചതോടെ സേനയുടെ ബോട്ടിൽ പൊലീസ് സംഘം സ്ഥലത്തെത്തി.

അപകടത്തിൽപ്പെട്ട ബോട്ട്, കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള 'അക്ഷയ' ബോട്ടിന്റെ സഹായത്തോടെ കെട്ടിവലിച്ച് ചോമ്പാല ഹാർബറിൽ എത്തിക്കുകയായിരുന്നു.

കോസ്റ്റൽ എ.എസ്.ഐ വി.വി. സജീവൻ, സിവിൽ പൊലീസ് ഓഫിസർ ജിജീഷ് ബാബു, കോസ്റ്റൽ വാർഡൻ അഖിൽ, സ്രാങ്ക് അരുൺ, എൻജിൻ ഡ്രൈവർ സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fishermen trapped at sea rescued
Next Story