Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവ്യാജ സ്വർണ നാണയ...

വ്യാജ സ്വർണ നാണയ തട്ടിപ്പ്: സംഘത്തിന്റെ വലയിലായത് നിരവധി പേർ

text_fields
bookmark_border
scam-fake gold coin
cancel

വ​ട​ക​ര: വ്യാ​ജ സ്വ​ർ​ണ നാ​ണ​യ ത​ട്ടി​പ്പ് സം​ഘ​ത്തി​​ന്റെ വ​ല​യി​ൽ​പെ​ട്ട് നി​ര​വ​ധി പേ​ർ​ക്ക് പ​ണം ന​ഷ്ട​മാ​യ​താ​യി സൂ​ച​ന. ത​ട്ടി​പ്പു​സം​ഘ​ത്തി​ലെ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​രെ വ​ട​ക​ര പൊ​ലീ​സ് വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ർ​ണാ​ട​ക ചി​ക്ക​മം​ഗ​ളൂ​ർ ക​ടൂ​ർ സ്വ​ദേ​ശി കു​മാ​ർ മ​ഞ്ജു​നാ​ഥ് (47), മാ​താ​പു​രം ദാ​വ​ൻ ഗി​രി സ്വ​ദേ​ശി​ക​ളാ​യ വീ​രേ​ഷ് (40), മാ​താ​പു​രം ദാ​വ​ൻ​ഗി​രി ച​ന്ദ്ര​പ്പ (45), ഷി​മോ​ഗ താ​ത്തൂ​ർ സ്വ​ദേ​ശി മോ​ഹ​ൻ (35), ഷി​മോ​ഗ താ​വ​ങ്ങ ന​ട​രാ​ജ് (27), ഷി​മോ​ഗ അ​ഡ​ന​ഹ​ള്ളി തി​മ്മേ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച പ​യ്യോ​ളി ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഒ​ന്ന​ര വ​ർ​ഷം മു​മ്പ് ന​ട​ന്ന ത​ട്ടി​പ്പ് കേ​സി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ തെ​ളി​യി​ക്ക​പ്പെ​ടാ​ത്ത കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തോ​ടെ ഫ​യ​ൽ റീ ​ഓ​പ​ൺ ചെ​യ്യാ​ൻ പൊ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ ശേ​ഷ​മാ​ണ് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തോ​ടെ ഇ​ത്ത​ര​ത്തി​ൽ വ​ഞ്ചി​ക്ക​പ്പെ​ട്ട നി​ര​വ​ധി പേ​ർ വ​ട​ക​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ൽ ഉ​ന്ന​തി​യി​ലു​ള്ള​വ​രു​ൾ​പ്പെ​ടെ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ​താ​യി സൂ​ച​ന​യു​ണ്ട്. പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്നാ​ണ് പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത​ത്.

പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​തെ മ​ട​ങ്ങി​യ​വ​രു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ സ്വ​ർ​ണ​നാ​ണ​യം ന​ൽ​കി പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ വേ​റെ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. വ​ട​ക​ര​യി​ൽ കു​രി​യാ​ടി ന​ടേ​മ്മ​ൽ കൈ​ത​വ​ള​പ്പി​ൽ രാ​ജേ​ഷാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് വ്യാ​ജ സ്വ​ർ​ണ​നാ​ണ​യം ന​ൽ​കി പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakarascamfake gold coin
News Summary - Fake Gold Coin Scam- Many people are troubled
Next Story