കാറിന്റെ ഡിക്കി തുറന്ന എക്സൈസ് ഞെട്ടി; കിട്ടിയത് 486 കുപ്പി വിദേശ മദ്യം
text_fieldsഅറസ്റ്റിലായ സിബീഷ്
വടകര: വൻ മദ്യശേഖരവുമായി രണ്ടിടങ്ങളിൽനിന്ന് മൂന്നു പേരെ വടകര എക്സൈസ് സംഘം പിടികൂടി. ദേശീയപാതയിൽ മൂരാട് പാലത്തിനടുത്ത് KL 11 7799 കാറിൽ മാഹിയിൽനിന്ന് കടത്തിയ 486 കുപ്പി വിദേശ മദ്യം പിടികൂടി. കുരുവട്ടൂർ സ്വദേശി പെരിയാട്ടു കുന്നുമ്മൽ സിബീഷിനെ (40) അറസ്റ്റു ചെയ്തു. ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.
മണിയൂർ പതിയാരക്കരയിൽ നാടൻ ചാരായം വാറ്റുന്നതിനിടെയാണ് രണ്ട് പേർ പിടിയിലായത് . പതിയാരക്കര മോപ്പള്ളി അർജുൻ (26), അരുൺ (27) എന്നിവരാണ് പിടിയിലായത്. 545 ലിറ്റർ നാടൻ ചാരായവും 250 ലിറ്റർ വാഷും ഉപകരണങ്ങളും കണ്ടെടുത്തു.
വടകര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഷിജിൽ കുമാറിെൻറ നേതൃത്വത്തിൽ പ്രമോദ് പുളിക്കൂൽ, സി. രാമകൃഷ്ണൻ, ജി.ആർ. രാഗേഷ് ബാബു, സി.വി. സന്ദീപ്, മുസ്ബിൻ, ബബിൻ എന്നിവർ പങ്കെടുത്തു.

