Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightചൊവ്വാപ്പുഴയിലെ...

ചൊവ്വാപ്പുഴയിലെ കൈയേറ്റഭൂമി ഒഴിപ്പിച്ച് പഞ്ചായത്തിന് കൈമാറി

text_fields
bookmark_border
ചൊവ്വാപ്പുഴയിലെ കൈയേറ്റഭൂമി ഒഴിപ്പിച്ച് പഞ്ചായത്തിന് കൈമാറി
cancel
camera_alt

ചൊവ്വാ പുഴയിൽ കൈയേറ്റം ഒഴിപ്പിച്ച ഭൂമിയുടെ രേഖകൾ തഹസിൽദാൽ കെ.കെ. പ്രസീൽ പഞ്ചായത്ത് ​െഡപ്യൂട്ടി

ഡയറക്ടർ എ.വി. അബ്ദുൽ ലത്തീഫിന് കൈമാറുന്നു

വടകര: ചൊവ്വാപ്പുഴയിലെ അനധികൃത കൈയേറ്റഭൂമി ഒഴിപ്പിച്ച് റവന്യു അധികൃതർ മണിയൂർ പഞ്ചായത്തിന് കൈമാറി. പാലയാട് വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ.വി. അബ്ദുൽ ലത്തീഫിന് വടകര ഭൂരേഖ തഹസിൽദാർ കെ.കെ. പ്രസീൽ കൈമാറി. ഏറ്റെടുത്ത ഭൂമിയുടെ പ്രഖ്യാപനവും നടത്തി.

പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷറഫ് അധ്യക്ഷതവഹിച്ചു. ചൊവ്വാപ്പുഴയോരത്ത് 10 ഏക്കറോളം ഭൂമിയാണ് അനധികൃത കൈയേറ്റത്തിലൂടെ കരഭൂമിയായി മാറിയത്. 1968 ലെ സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്തിന് പുറമ്പോക്ക് സംരക്ഷിക്കുന്നതിനായി ഭൂമി കൈമാറുന്നതിന് മുമ്പുതന്നെ താലൂക്ക് അധികാരികൾ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്നതിന് സ്വകാര്യ വ്യക്തികൾക്ക് വാർഷിക ലീസിന് നൽകിയിരുന്നു.

ലീസിനെടുത്തവർ ഹ്രസ്വകാല വിളകൾക്കൊപ്പം ദീർഘകാല വിളകളും കൃഷി ചെയ്തു. കാലക്രമേണ ഇവ കരഭൂമിയായി മാറുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിന് സംഘടനകളും വ്യക്തികളും ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. തുടർന്ന് കോടതിയിലെ ഹരജി പരിഗണിച്ച് റവന്യൂ വകുപ്പ് സർവേ ടീമിനെ നിയോഗിക്കുകയും കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി 2017ൽ റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. 2020ൽ പഞ്ചായത്തും റവന്യൂ വകുപ്പും ചേർന്ന് റിപ്പോർട്ട് പ്രകാരമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. 8.27 ഏക്കർ ഭൂമി ഒഴിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു. പഞ്ചായത്ത് ഏറ്റെടുത്ത ഭൂമിയിൽ ബാംബു കോർപറേഷനുമായി സഹകരണത്തോടെ ടൂറിസം വില്ലേജ് യാഥാർഥ്യമാക്കും. കണ്ടൽകാടുകൾ നട്ടുവളർത്തി പ്രകൃതി സൗഹൃദമാക്കാനും പദ്ധതിയുണ്ടാക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ജയപ്രഭ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. രാഘവൻ, പി.കെ.ദിവാകരൻ, പ്രമോദ് മൂഴിക്കൽ, സി.പി. ബാബുരാജ്, വിനോദൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അംഗം ടി.പി. ശോഭന സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chovapuzha
News Summary - encroached land in Chovapuzha was vacated and handed over to the panchayat
Next Story