Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവയോധികൻ മരിച്ച സംഭവം:...

വയോധികൻ മരിച്ച സംഭവം: കൊലക്കുറ്റത്തിന് കേസെടുത്തു

text_fields
bookmark_border
arrest
cancel
camera_alt

പ്ര​തി വി​ജേ​ഷ്

വ​ട​ക​ര: വാ​ക് ത​ർ​ക്ക​ത്തി​നി​ടെ അ​യ​ൽ​വാ​സി​യു​ടെ ച​വി​ട്ടേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്തു. ആ​യ​ഞ്ചേ​രി ത​റോ​പ്പൊ​യി​ൽ ശ​ശി മു​ക്കി​ലെ മ​ല​യി​ൽ വി​ജേ​ഷി​നെ​തി​രെ​യാ​ണ് (32) പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​റോ​പ്പൊ​യി​ൽ ശ​ശി​മു​ക്കി​ലെ ചി​റാ​ക​ണ്ടി നാ​ണു​വാ​ണ് (65) വി​ജേ​ഷി​ന്റെ ച​വി​ട്ടേ​റ്റ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മൂ​ന്നു വാ​രി​യെ​ല്ലു​ക​ൾ​ക്ക് പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ട്. വാ​രി​യെ​ല്ലു​ക​ൾ​ക്കു​ണ്ടാ​യ പൊ​ട്ട​ലാ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല​ക്കു​റ്റ​ത്തി​ന് 302 വ​കു​പ്പു​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റി​ൽ​നി​ന്നും പൊ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ​യാ​ണ് സം​ഭ​വം. മ​രി​ച്ച നാ​ണു​വി​ന്റെ വീ​ട്ടി​ലെ കു​ട്ടി​ക​ളെ പ്ര​തി വി​ജേ​ഷ് ക​ല്ലെ​റി​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ട​യി​ലാ​ണ് നാ​ണു​വി​ന്‌ നെ​ഞ്ച​ത്തും വ​യ​റ്റി​നും ച​വി​ട്ടേ​റ്റ​ത്‌. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ നാ​ണു​വി​നെ വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casedeathmurderelderly man
News Summary - Elderly man's death-case registered for murder
Next Story