Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികന്റെ മരണം എച്ച്1 എൻ1 ബാധിച്ചെന്ന് സ്ഥിരീകരണം

text_fields
bookmark_border
വയോധികന്റെ മരണം എച്ച്1 എൻ1   ബാധിച്ചെന്ന് സ്ഥിരീകരണം
cancel

വടകര: പനിബാധിച്ച് മരിച്ച വയോധികന് എച്ച്1 എൻ1 ബാധയെന്ന് സ്ഥിരീകരണം. ഏറാമല പഞ്ചായത്ത് പതിനാലാം വാർഡ് ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് നെടൂളി രാമചന്ദ്രൻ (72) ആണ് മരിച്ചത്. പനിബാധിച്ചതിനെ തുടർന്ന് ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലും വടകര സ്വകാര്യ ആശുപത്രിയിലും ചികിത്സതേടിയിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്‌ച മരിച്ചത്. ഹൃദയസംബന്ധമായ അസുഖവും പ്രമേഹവും കാരണം ചികിത്സയിലായിരുന്നു. മേഖലയിൽ ആരോഗ്യപ്രവർത്തകർ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങളും പനി സർവേയും നടത്തി.

പനിയും മറ്റ് ലക്ഷണങ്ങളും ഉള്ളവർക്ക് പ്രതിരോധമരുന്നുകൾ നൽകാൻ മെഡിക്കൽ ഓഫിസർ ഡോ. ഉസ്മാൻ നിർദേശം നൽകി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രദേശം ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണെന്നും തുടർപ്രവർത്തനങ്ങൾ നടന്നുവരുന്നതായും അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly man death H1 N1 Confirmation of affected
Next Story