Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഅ​തി​ർ​ത്തി ക​ട​ന്ന്...

അ​തി​ർ​ത്തി ക​ട​ന്ന് ല​ഹ​രി; ക​ട​ത്താ​ൻ പു​തു​വ​ഴി​ക​ൾ

text_fields
bookmark_border
drugs-seized-arrest
cancel

വ​ട​ക​ര: ല​ഹ​രി​ക​ട​ത്ത് സം​ഘ​ങ്ങ​ൾ ട്രെ​യി​നും ക​ട​ലും ക​ര​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ജീ​വം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും ട്രെ​യി​ൻ മാ​ർ​ഗം ല​ഹ​രി വ​സ്തു​ക്ക​ൾ സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. പി​ടി​ക്ക​പ്പെ​ടാ​ൻ സാ​ധ്യ​ത​ക്കു​റ​വും ര​ക്ഷ​പ്പെ​ടാ​ൻ എ​ളു​പ്പ​മാ​ർ​ഗ​മെ​ന്ന നി​ല​യി​ലു​മാ​ണ് ട്രെ​യി​ൻ ല​ഹ​രി ക​ട​ത്തി​ന് പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന ല​ഹ​രി​ക​ട​ത്ത് സം​ഘ​ങ്ങ​ൾ ല​ഹ​രി വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ ബാ​ഗു​ക​ളും മ​റ്റും യാ​ത്ര​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം വെ​ക്കു​ക​യാ​ണ് പ​തി​വ്. ല​ഹ​രി സാ​ധ​ന​ങ്ങ​ൾ പി​ടി​ക്ക​പ്പെ​ടു​മ്പോ​ൾ പ​ല​പ്പോ​ഴും ഇ​വ​ർ ര​ക്ഷ​പ്പെ​ടും. ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ത​വ​ണ റെ​യി​ൽ​വേ പൊ​ലീ​സ് ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടു​ക​യു​ണ്ടാ​യി.

തു​ട​ര​ന്വേ​ഷ​ണം വ​ഴി​പാ​ടാ​യി മാ​റു​ന്ന​തി​നാ​ൽ പ്ര​തി​ക​ൾ വ​ല​യി​ലാ​കാ​റി​ല്ല. ചൊ​വ്വാ​ഴ്ച അ​ഞ്ചു​കി​ലോ ക​ഞ്ചാ​വാ​ണ് റെ​യി​ൽ​വേ പൊ​ലീ​സ് വ​ട​ക​ര​യി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ൾ ക​മ്പാ​ർ​ട്ട്മെ​ന്റി​ൽ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ വി​ദേ​ശ​മ​ദ്യം പ​ല​പ്പോ​ഴാ​യി പ​രി​ശോ​ധ​ന സ​മ​യ​ത്ത് ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തീ​ര​ദേ​ശ പൊ​ലീ​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ച് മ​ദ്യ​ക്ക​ട​ത്തും സ​ജീ​വ​മാ​ണ്. തീ​ര​ദേ​ശ പൊ​ലീ​സി​ന് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​ത് സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​ന് ത​ട​സ്സ​മാ​ണ്.

Show Full Article
TAGS:drugssmuggling
News Summary - Drugs across the border-new ways to smuggle
Next Story