Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഓ​വു​ചാ​ൽ...

ഓ​വു​ചാ​ൽ മൂ​ടി​യി​ല്ല; എം.​എ​ൽ.​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഓ​വു​ചാ​ൽ മൂ​ടി​യി​ല്ല; എം.​എ​ൽ.​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

വ​ട​ക​ര പു​തി​യ സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ തു​റ​ന്നി​ട്ട ഓ​വു​ചാ​ൽ

കെ.​കെ. ര​മ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

വ​ട​ക​ര: പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പൊ​ളി​ച്ചു​മാ​റ്റി​യ ഓ​വു​ചാ​ൽ മൂ​ടി​യി​ല്ല, സ്ഥ​ലം കെ.​കെ. ര​മ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ച്ചു. പൊ​ളി​ച്ചി​ട്ട ഓ​വു​ചാ​ൽ മൂ​ടാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​രും പ​രി​സ​ര​ത്തെ ക​ട​ക്കാ​രും ദു​രി​ത​ത്തി​ലാ​യി​രു​ന്നു. സ്റ്റാ​ൻ​ഡി​ലെ മൂ​ത്ര​പ്പു​ര​യി​ലെ​യും ശു​ചി​മു​റി​യി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കു​ന്ന ഓ​വു​ചാ​ലി​ന്റെ സ്ലാ​ബു​ക​ളാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ തു​റ​ന്നി​ട്ട​തെ​ന്നാ​ണ് പ​രാ​തി. സ്ലാ​ബ് നീ​ക്കി ഒ​രു​മാ​സ​മാ​യി​ട്ടും മൂ​ടി​യി​ട്ടി​ല്ല. മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം അ​സ​ഹ​നീ​യ​മാ​യി​രു​ന്നു. ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന ഭാ​ഗ​ത്തെ ഓ​വു​ചാ​ൽ തു​റ​ന്നി​ട്ട​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്നു.

സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എം.​എ​ൽ.​എ ന​ഗ​ര​സ​ഭ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​നെ​യും സെ​ക്ര​ട്ട​റി​യെ​യും വി​ളി​ച്ച് വി​ഷ​യ​ത്തി​ന്റെ ഗൗ​ര​വം ബോ​ധ്യ​പ്പെ​ടു​ത്തി. ര​ണ്ടു ദി​വ​സ​ത്തി​ന​കം വി​ഷ​യം പ​രി​ഹ​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എം.​എ​ൽ.​എ​ക്ക് ഉ​റ​പ്പു​ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAdrainage
News Summary - drainage is not covered; MLA visited the place
Next Story