Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോട്ടോർ വാഹനവകുപ്പ് പരിശോധന; 20 വാഹനങ്ങൾക്കെതിരെ നടപടി
text_fieldsbookmark_border
വടകരയിൽ എക്സൈസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തുന്നു
വടകര: എക്സൈസും മോട്ടോർ വാഹനവകുപ്പും സംയുക്തമായി നടത്തിയ വാഹനപരിശോധനയിൽ 20 വാഹനങ്ങൾക്കെതിരെ നടപടി. ലഹരിമരുന്നുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംയുക്ത പരിശോധന നടത്തിയത്. 110 വാഹനങ്ങൾ പരിശോധിച്ചു.
20 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം 38,000 രൂപ പിഴചുമത്തി. എയർ ഹോൺ, ഹെൽമറ്റ്, ഇൻഷുറൻസ്, ആഡംബര ലൈറ്റുകൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്. കൈനാട്ടി മേൽപാലം, ദേശീയപാത എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ എക്സൈസ് സി.ഐ ശ്രീനിവാസൻ, എ.എം.വി.ഐമാരായ വി.പി. ശ്രീജേഷ്, ഇ.കെ. അജീഷ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

