അഞ്ചു വയസ്സുകാരന്റെ മരണം: ആശുപത്രിയിലേക്ക് മാർച്ച്
text_fieldsവടകര സി.എം ആശുപത്രിയിലേക്ക് ആക്ഷൻ കമ്മിറ്റി നടത്തിയ ബഹുജന മാർച്ച്
വടകര: വെള്ളികുളങ്ങരയിലെ കാക്കമരമുള്ള പറമ്പത്ത് ഹാരിഫിന്റെ മകൻ മുഹമ്മദ് ഫെദിൻ വടകര സി.എം ആശുപത്രിയുടെ ചികിത്സപ്പിഴവുമൂലം മരിച്ചതാണെന്നും കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് ബഹുജന മാർച്ച് നടത്തി. അഞ്ചുവിളക്ക് ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് ആശുപത്രിക്ക് മുൻവശം പൊലീസ് തടഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി. സജീവ് കുമാർ, ജില്ല പഞ്ചായത്ത് മെംബർ പി. പി. നിഷ, ടി.പി. ബിനീഷ്, പി.പി. ജാഫർ, സുനിൽ മടപ്പള്ളി, ചന്ദ്രൻ കുളങ്ങര, ബാബു പറമ്പത്ത്, ജൗഹർ വെള്ളികുളങ്ങര, ചന്ദ്രി എന്നിവർ സംസാരിച്ചു. വി. അഷ്റഫ്, മജീദ്, ഷൗക്കത്തലി, ടി. ഹസ്സൻ എന്നിവർ നേതൃത്വം നൽകി.

