Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകാത്സ്യം ഗുളികയിൽ...

കാത്സ്യം ഗുളികയിൽ വർണപ്പതാകകൾ; പ്രിയങ്ക ഏഷ്യ ബുക്ക് ഓഫ് റെക്കോഡിൽ

text_fields
bookmark_border
കാത്സ്യം ഗുളികയിൽ വർണപ്പതാകകൾ; പ്രിയങ്ക ഏഷ്യ ബുക്ക് ഓഫ് റെക്കോഡിൽ
cancel
camera_alt

പ്രി​യ​ങ്ക കാ​ത്സ്യം ഗു​ളി​ക​യി​ൽ തീ​ർ​ത്ത വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​താ​ക​ക​ൾ

വ​ട​ക​ര: കാ​ത്സ്യം ഗു​ളി​ക​യി​ൽ വ​ർ​ണ​പ്പ​താ​ക​ക​ൾ വി​രി​ച്ച് പ്രി​യ​ങ്ക ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡി​ൽ ഇ​ടം നേ​ടി. ത​ട്ടോ​ളി​ക്ക​ര​യി​ലെ ക​ക്കു​ഴി പ​റ​മ്പ​ത്ത് പ്രി​യ​ങ്ക​യാ​ണ് കാ​ത്സ്യം ഗു​ളി​ക​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ അ​ക്ര​ലി​ക് പെ​യി​ൻ​റി​ങ്​ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്​​സി​ലും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ലും ഇ​ടം നേ​ടി​യ​ത്. ത​ല​ശ്ശേ​രി സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സി​ലാ​ണ്​ ഫൈ​നാ​ൻ​സ് പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

പ്ര​ശ​സ്ത വാ​ട്ട​ർ ക​ള​റി​സ്റ്റ് വി​നീ​ഷ് മു​ദ്രി​ക, ചി​ത്ര​കാ​ര​ന്മാ​രാ​യ വേ​ണു​ഗോ​പാ​ല​ൻ, സ​ത്യ​നാ​ഥ​ൻ എ​ന്നി​വ​രു​ടെ ശി​ഷ്യ കൂ​ടി​യാ​ണ്. വീ​ട്ടി​ൽ പാ​ഴ​വ​സ്തു​ക്ക​ളി​ൽ ക​ര​വി​രു​ത് ഒ​രു​ക്കു​ന്ന​തി​ലും പ്രി​യ​ങ്ക മു​ൻ പ​ന്തി​യി​ലാ​ണ്. ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ ബാ​ക്കി​യാ​യ വ​ർ​ണ​ങ്ങ​ളി​ലു​ള്ള കാ​ത്സ്യം ഗു​ളി​ക​ക​ൾ ചേ​ർ​ത്തു​വെ​ച്ച​പ്പോ​ഴു​ള്ള സൗ​ന്ദ​ര്യം പ​താ​ക​നി​ർ​മാ​ണ​ത്തി​ന് ക​ലാ​കാ​രി​യെ ചെ​ന്നെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: ശോ​ഭി ലാ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PriyankaAsia Book of Recordscalcium tablet
News Summary - Color flags in calcium tablets; Priyanka in the Asia Book of Records
Next Story