Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഗ്രാമപഞ്ചായത്ത്...

ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ അവധി ചുരുക്കൽ: വേളം ലീഗിൽ ചേരിപ്പോര്

text_fields
bookmark_border
ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറ അവധി ചുരുക്കൽ: വേളം ലീഗിൽ ചേരിപ്പോര്
cancel

വേളം: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത വേളം പഞ്ചായത്ത് മുസ്​ലിംലീഗിലെ ചേരിപ്പോര് വീണ്ടും ശക്തമായി. അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് പ്രസിഡൻറ് വി.കെ. അബ്​ദുല്ലയെ ഈ മാസം 10 വരെ ലീവെടുപ്പിച്ചിരുന്നു.

എന്നാൽ, പ്രസിഡൻറി​െൻറ അനുകൂലികൾ പാർട്ടി സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് ലീവ് അഞ്ചു വരെയാക്കി ചുരുക്കി. എന്നാൽ, അഞ്ചിന്​ പഞ്ചായത്ത് ഓഫിസിലെത്തിയ പ്രസിഡൻറിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. ലീവ് ഏഴു വരെയാണ് കുറച്ചതെന്നും അതിനുമു​േമ്പ പ്രസിഡൻറ് വന്നതാണെന്നുമായിരുന്നു പ്രചാരണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് അന്ന് രണ്ടുപേർ കച്ചമുറുക്കിയപ്പോൾ സമവായമെന്നോണം ചിത്രത്തിലില്ലാതിരുന്ന മൂന്നാമതൊരാൾക്ക് നൽകുകയായിരുന്നു. ഇദ്ദേഹത്തിനെതിരിൽ, എസ്‌.ഡി.പി.ഐയുടെ ഓഫിസ് ശുചീകരണ പ്രശ്നം എടുത്തുകാട്ടി ഒരു വിഭാഗം രംഗത്തുവരുകയായിരുന്നു.

പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്​ദുല്ലയുടെ ലീവ് അഞ്ചുവരെയായി കുറച്ച വിവരം തന്നെ ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിക്കുകയും താനത് അറിയിച്ച പ്രകാരമാണ് പഞ്ചായത്ത് പ്രസിഡൻറ്​ ഓഫിസിലെത്തിയതെന്ന് മുസ്​ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇ.കെ. ഖാസിം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:velam league issueiuml velam
Next Story