Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കഞ്ചാവ് വില്‍പന സംഘങ്ങള്‍ വടകരയിൽ ഏറ്റുമുട്ടി; നാല് പേര്‍ക്ക് പരിക്ക്
cancel

കഞ്ചാവ് വില്‍പന സംഘങ്ങള്‍ വടകരയിൽ ഏറ്റുമുട്ടി; നാല് പേര്‍ക്ക് പരിക്ക്

text_fields
bookmark_border
കഞ്ചാവ് വില്‍പന സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തിന് ഇടയാക്കിയതെന്ന്​ പൊലീസ്

വടകര: നഗരത്തില്‍ പട്ടാപ്പകല്‍ കഞ്ചാവ് വില്‍പന സംഘങ്ങള്‍ ഏറ്റുമുട്ടി. കത്തിക്കുത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്​ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി.

വെള്ളിയാഴ്ച ഉച്ചക്ക്​ 2.30 ഓടെ വടകര ദേശീയപാതയോരത്തുവെച്ചാണ് കഞ്ചാവ് സംഘങ്ങള്‍ ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലില്‍ സാരമായി പരിക്കേറ്റ തോടന്നൂര്‍ സലാവുദീന്‍, പുതുപ്പണം ഷാജഹാന്‍, സവാദ് എന്നിവരെ വടകര ജില്ല ആശുപത്രിയിലെ ​പ്രാഥമിക ചികിത്സക്ക്​ശേഷം വിദഗ്​ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റി.

കഞ്ചാവ് വില്‍പന സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തിന് ഇടയാക്കിയതെന്ന്​ പൊലീസ് പറഞ്ഞു. അഞ്ച് പേര്‍ തമ്മിലാണ് തര്‍ക്കം നടന്നത്. സുഹൈല്‍ എന്നൊരാള്‍ക്കും പരിക്കുണ്ട്. മറ്റൊരാളെ തിരിച്ചറിഞ്ഞതായും മറ്റുവിവരങ്ങള്‍ ശേഖരിച്ച് വരുന്നതായും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - drug gang members injured in clash
Next Story