Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവ്​ കേസ്: 10 വര്‍ഷം തടവ്

text_fields
bookmark_border
കഞ്ചാവ്​ കേസ്: 10 വര്‍ഷം തടവ്
cancel

വടകര: കഞ്ചാവ് കൈവശംവെച്ച കേസില്‍ കൊയിലാണ്ടി പന്തലായനി കോതമംഗലം എടവന്‍കണ്ടി റഹ്മത്ത് മന്‍സിലില്‍ ഉബൈദി(46)ന് എന്‍.ഡി.പി.എസ്​ കോടതി ജഡ്ജി ഇ.പി.എം. സുരേഷ് ബാബു 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ അടച്ചില്ലെങ്കില്‍ ആറുമാസംകൂടി കഠിനതടവ് അനുഭവിക്കണം. 2013 ജൂണ്‍ മൂന്നിന് ബൈക്കില്‍ കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവുമായി കൊയിലാണ്ടി ആര്‍.ടി ഓഫിസിനു സമീപത്തുനിന്നും കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫിസറാണ് പ്രതിയെ പിടികൂടിയത്.

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മടവൂര്‍ പഞ്ചായത്തിലെ വെള്ളാരംകണ്ടിയിലെ കെട്ടിടത്തില്‍ നടത്തിയ റെയ്ഡില്‍ 10 കിലോ കഞ്ചാവ് വേറെയും കണ്ടെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cannabis case: 10 years imprisonment
Next Story