ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിക്കാൻ സ്ഥാനാർഥികളുടെ നെട്ടോട്ടം
text_fieldsവടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ. ഭാസ്കരന് സഹകരണ ആശുപത്രിയിൽ സ്വീകരണം നൽകുന്നു, യു.ഡി.എഫ് -ആർ.എം.പി. സ്ഥാനാഥി കെ.കെ.രമ വടകര
ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമരം ചെയ്യുന്ന
നഴ്സുമാർക്കൊപ്പം
വടകര : ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാൻ സ്ഥാനാർഥികളുടെ ഓട്ട പ്രദക്ഷിണം. വടകര മണ്ഡലം എൽ.ഡി.എഫ് - യു.ഡി.എഫ്.ആർ.എം.പി. സ്ഥാനാർഥികളുടെ പര്യടനം പുരോഗമിക്കുകയാണ്. പരാമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ച് വോട്ട് ഉറപ്പിക്കാനുള്ള പെടാപാടിലാണ് സ്ഥാനാർഥികൾ.എൽ.ഡി.എഫ് വടകര മണ്ഡലം സ്ഥാനാർഥി എം. കെ. ഭാസ്ക്കരൻ രണ്ട് മുതൽ ആരംഭിക്കുന്ന രണ്ടാംഘട്ട പൊതു പര്യടനത്തിന്റെ മുന്നോടിയായി വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചും വ്യക്തികളെ കണ്ടും മണ്ഡലത്തിൽ സജീവം.
മടപ്പള്ളി ഗവ. കോളജിലെത്തിയ സ്ഥാനാർഥിക്ക് വിദ്യാർഥികൾ ഉജ്ജ്വല വരവേൽപ്പ് നൽകി. വടകരണ സഹകരണ ആശുപത്രിയിൽ പ്രസിഡന്റ് ആർ. ഗോപലന്റെ നേതൃത്വത്തിൽ ഭരണ സമിതിയും ജീവനക്കാരും ഡോക്ടർമാരും സ്വീകരിച്ചു. സി.പി.ഐ. നേതാവ് എം. കുമാരൻ മാസ്റ്ററുടെ പഴങ്കാവിലെ ചരമ വാർഷിക ദിനാചരണത്തിലും പങ്കെടുത്തു. നാദാപുരം റോഡിലെ ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്തെത്തിയതോടെ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും സ്ഥീകരണമൊരുക്കി. വടകരയിലെ പ്രധാന ടെക്സ്റ്റൈൽ സെന്ററുകളിലും ഇലക്ട്രോണിക് ഷോപ്പ് കളിലും വോട്ട് അഭ്യർത്ഥന നടത്തിയ എം.കെ. ഭാസ്കരൻ പര്യടനം നടത്തി.
വേദനവർദ്ധനവും തൊഴിൽ സുരക്ഷയും ആവശ്യപ്പെട്ട് വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സുമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.കെ. രമ എം.എൽ.എ സമരപ്പന്തൽ സന്ദർശിച്ചു.മുന്നണി നേതാക്കളായ കോട്ടയം രാധാകൃഷ്ണൻ വേണു പി. ജാഫർ എന്നിവർ സമരക്കാരെ അഭിവാദ്യം ചെയ്തു.വൈകിട്ട് യു.ഡി.വൈ. എഫ് ആർഎംപിഐ യൂത്ത് പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ അഭിവാദ്യപ്രകടനം നടന്നു. തുടർന്ന് യുവജന സംഘടന നേതാക്കൾ ആശുപത്രി മാനേജ്മെൻറ് പ്രതിനിധികളുമായി സംസാരിച്ചു. അടിയന്തരമായി ചർച്ചക്ക് തയാറാകണമെന്നും സമരം ഒത്തുതീർപ്പാക്കണമെന്നും നേതാക്കളാവശ്യപ്പെട്ടു. സി.നിജിൻ ,അഫ്നാസ് ചോറോട്, അൻസീർ പനോളി, പിഎം വിനു, സോഷിമ , അരുൺ രാഗ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

