Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകെട്ടിട നിർമാണം വീടിന്...

കെട്ടിട നിർമാണം വീടിന് ഭീഷണി; യുവാവ് കിടപ്പ് സമരം തുടങ്ങി

text_fields
bookmark_border
കെ​ട്ടി​ട നി​ർ​മാ​ണം വീ​ടി​ന് അ​പ​ക​ട ഭീ​ഷ​ണി​യാ​ണെ​ന്ന്  ചൂ​ണ്ടി​ക്കാ​ട്ടി യു​വാ​വ് കി​ട​പ്പ് സ​മ​രം ന​ട​ത്തു​ന്നു
cancel
camera_alt

കെ​ട്ടി​ട നി​ർ​മാ​ണം വീ​ടി​ന് അ​പ​ക​ട ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​വാ​വ് കി​ട​പ്പ് സ​മ​രം ന​ട​ത്തു​ന്നു


വ​ട​ക​ര: വീ​ടി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​വാ​വ് കി​ട​പ്പ് സ​മ​രം തു​ട​ങ്ങി. ലോ​ക​നാ​ർ​കാ​വി​ന് സ​മീ​പം കാ​വി​ൽ രാ​മ​ൻ (വി​ജീ​ഷ് ) ആ​ണ് വീ​ട്ടി​ന് സ​മീ​പം കി​ട​പ്പ് സ​മ​രം തു​ട​ങ്ങി​യ​ത്.

ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് കി​ട​പ്പി​ലാ​യ വി​ജീ​ഷി​ന്റെ വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് മ​ണ്ണെ​ടു​ത്ത​ത് വീ​ടി​നും കി​ണ​റി​നും ഭീ​ഷ​ണി​യാ​ണെ​ന്നാ​ണ് വി​ജീ​ഷി​ന്റെ പ​രാ​തി.

ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ലോ​ക​നാ​ർ കാ​വി​ലെ റോ​ഡ​രി​കി​ൽ സ​മ​രം ആ​രം​ഭി​ച്ച​തെ​ന്ന് ലി​നീ​ഷ് പ​റ​യു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് റ​വ​ന്യൂ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. 2013ലാ​ണ് വീ​ട്ടി​ന​ടു​ത്തു​നി​ന്ന് മ​ണ്ണ് നീ​ക്കം ചെ​യ്തതെന്നും ഇ​ത് സം​ബ​ന്ധി​ച്ച് ന​ഷ്ട​പ​രി​ഹാ​ര​മാ​യി പ​ണം ന​ൽ​കി​യെ​ന്നും ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നും വി​ല്യാ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് വീ​ടി​ന്റെ കി​ണ​റി​ന്റെ ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് മ​തി​ൽ നി​ർ​മി​ക്കാ​ൻ സ​മ്മ​തി​ച്ചി​രു​ന്നുവെന്നും. എ​ന്നാ​ൽ, വീ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​ല്ലെ​ന്നുമാണ് കെ​ട്ടി​ട ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikeBuilding construction
News Summary - Building Construction is a threat to the house; man started strike
Next Story