Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightബൈക്ക് റൈസിങ്:...

ബൈക്ക് റൈസിങ്: സംഘാടകർക്കെതിരെ മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
mvd
cancel
camera_alt

സൂചനാ ചിത്രം 

വ​ട​ക​ര: അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​നു​മ​തി​യി​ല്ലാ​തെ ടൗ​ൺ ഹാ​ൾ മു​റ്റ​ത്ത് ബൈ​ക്ക് റൈ​സി​ങ് സം​ഘ​ടി​പ്പി​ച്ച സം​ഘാ​ട​ക​ർ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​ണ് വ​ട​ക​ര ടൗ​ൺ ഹാ​ൾ മു​റ്റ​ത്ത് മൂ​ന്ന് ബൈ​ക്കു​ക​ൾ ചേ​ർ​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് അ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ച​ത്. ടോ​റോ 18 ഓ​ട്ടോ​മോ​ട്ടീ​വ് ക്ല​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യാ​ണ് റൈ​സി​ങ് സം​ഘ​ടി​പ്പി​ച്ച​ത്. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്താ​ൻ ന​ട​ക്കു​താ​ഴ സ്വ​ദേ​ശി രോ​ഹി​ത്ത് ടൗ​ൺ ഹാ​ൾ ബു​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​ന്റ മ​റ​വി​ലാ​ണ് ബൈ​ക്ക് റൈ​സി​ങ് സം​ഘ​ടി​പ്പി​ച്ച​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ നി​ര​വ​ധി​പേ​രാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഒ​രു സു​ര​ക്ഷ​സം​വി​ധാ​ന​വും ഒ​രു​ക്കാ​തെ​യാ​ണ് പ​രി​പാ​ടി ഒ​രു​ക്കി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ സം​ഘാ​ട​ക​ർ ബൈ​ക്കി​ന്റെ പാ​ർ​ട്സു​ക​ൾ ഒ​ളി​പ്പി​ച്ച് ത​ടി ത​പ്പു​ക​യാ​യി​രു​ന്നു. സം​ഘാ​ട​ക​രാ​യ നാ​ലു​പേ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും ഇ​വ​രോ​ട് വ്യാ​ഴാ​ഴ്ച ആ​ർ.​ടി ഓ​ഫി​സി​ൽ ഹാ​ജ​രാ​കാ​ൻ അ​റി​യി​ച്ച​താ​യും ബൈ​ക്കു​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ റ​ദ്ദ് ചെ​യ്യു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Department of Motor VehiclesBike Rising
News Summary - Bike Rising: Department of Motor Vehicles Against Organizers
Next Story