ഡി.വൈ.എഫ്.ഐ പ്രവർത്തകന് നേരെ ആക്രമണം
text_fieldsപരിക്കേറ്റ ആഷിഖ്
വടകര: കഞ്ചാവ് സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂനിറ്റ് സെക്രട്ടറിയും നോർത്ത് മേഖല കമ്മിറ്റി അംഗവുമായ ആഷിഖിന് നേരെയാണ് കഞ്ചാവ് മാഫിയയുടെ ആക്രമണം.
ആക്രമണത്തിൽ ആഷിഖിെൻറ തോളെല്ലിന് സാരമായി പരിക്കേറ്റു. മാരകായുധങ്ങളുമായി വന്ന് ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി ആഷിക് പൊലീസിന് മൊഴി നൽകി.
ഭിന്ന ശേഷിക്കാരനായ ഷർഫു എന്ന യുവാവിനെ മാഫിയ സംഘം ആക്രമിക്കുന്നത് തടയാൻ ഇടപെട്ടപ്പോഴാണ് ആഷിഖിനെ ആക്രമിച്ചത്. പരിക്കേറ്റ ആഷിഖിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഞ്ചാവ് മാഫിയയെ നിലക്കുനിർത്താൻ ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഡി.വൈ.എഫ്.ഐ വടകര നോർത്ത് മേഖല കമ്മിറ്റി മുന്നറിയിപ്പ് നൽകി.

