Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഎ.ടി.എം കവർച്ച: ഇതര...

എ.ടി.എം കവർച്ച: ഇതര സംസ്ഥാനക്കാരൻ കോടതിയിൽ കീഴടങ്ങി

text_fields
bookmark_border
എ.ടി.എം കവർച്ച: ഇതര സംസ്ഥാനക്കാരൻ കോടതിയിൽ കീഴടങ്ങി
cancel

വ​ട​ക​ര: എ.​ടി.​എം കൗ​ണ്ട​റി​ലൂ​ടെ വ​ട​ക​ര​യി​ൽ​നി​ന്ന് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​യ പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. ഉ​ത്ത​ർ​പ്ര​ദേ​ശ് ബം​ഗ​ർ ന​റോ​റ, ജ​യ​റാം​പൂ​രി​ലെ രാ​ഗേ​ഷ് ദി​വാ​ക​ർ (32) ആ​ണ് തി​ങ്ക​ളാ​ഴ്ച വ​ട​ക​ര ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

സം​ഭ​വ​ത്തി​ൽ ഇ​തോ​ടെ എ.​ടി.​എം ത​ട്ടി​പ്പു​മാ​യി പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത പ്ര​തി​യെ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങും. സം​ഭ​വ​ത്തി​ൽ വി​ല്യാ​പ്പ​ള്ളി ക​ട​മേ​രി സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ ക​ണ്ടി​യി​ൽ ജു​ബൈ​ർ (33), കു​റ്റ്യാ​ടി കാ​യ​ക്കൊ​ടി മ​ട​ത്തും​കു​നി എം.​കെ. ഷി​ബി​ൻ (23), ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​ത്ത്​ ജി​ല്ല​യി​ലെ മാ​ധ​വ്പൂ​രി​ലെ റി​ഹാ​ൻ ഖാ​ൻ(31), ഡ​ൽ​ഹി മ​ജ്ബൂ​ർ സ്വ​ദേ​ശി ദു​ർ​ഗ സ്ട്രീ​റ്റി​ലെ സു​ഗീ​ത് വ​ർ​മ (41)എ​ന്നി​വ​രെ പൊ​ലീ​സ് നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു.

വ​ട​ക​ര പു​തി​യ ബ​സ്​​സ്​​റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്കി​െൻറ എ.​ടി.​എ​മ്മി​ൽ​നി​ന്ന്​ പ​ണം പി​ൻ​വ​ലി​ച്ച 30ഓ​ളം പേ​ർ​ക്കാ​യി ആ​റു ല​ക്ഷം രൂ​പ​യോ​ള​മാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്. മാ​ർ​ച്ച് 23 മു​ത​ലാ​ണ് പ​ല​ർ​ക്കും പ​ണം ന​ഷ്​​ട​പ്പെ​ട്ട​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​ല​രും പ​ണം ന​ഷ്​​ട​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ​ത്. എ.​ടി.​എ​മ്മി​ൽ സ്കി​മ്മ​റും കാ​മ​റ​യും സ്ഥാ​പി​ച്ച് എ.​ടി.​എം കാ​ർ​ഡി​െൻറ ബാ​ർ കോ​ഡും പി​ൻ ന​മ്പ​റും ചോ​ർ​ത്തി​യെ​ടു​ത്താ​ണ് പ​ണം ക​വ​ർ​ന്ന​ത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadakaraATM robbery
News Summary - ATM robbery: accused surrenders in court
Next Story