Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജ​ന​കീ​യ മു​ന്ന​ണി തു​ട​രു​ന്ന​തി​ല്‍ പ്ര​സ​ക്തി​യി​ല്ല​; വടകരയുള്‍പ്പെടെ അഞ്ചിടത്ത് ആര്‍.എം.പി.ഐ മത്സരിച്ചേക്കും
cancel
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_right'ജ​ന​കീ​യ മു​ന്ന​ണി...

'ജ​ന​കീ​യ മു​ന്ന​ണി തു​ട​രു​ന്ന​തി​ല്‍ പ്ര​സ​ക്തി​യി​ല്ല​'; വടകരയുള്‍പ്പെടെ അഞ്ചിടത്ത് ആര്‍.എം.പി.ഐ മത്സരിച്ചേക്കും

text_fields
bookmark_border

വടകര: കോഴിക്കോട്​ ജി​ല്ല​യി​ല്‍ വ​ട​ക​ര​യു​ള്‍പ്പെ​ടെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ആ​ര്‍.​എം.​പി.​ഐ മ​ത്സ​രി​ച്ചേ​ക്കും. നാ​ദാ​പു​രം, കൊ​യി​ലാ​ണ്ടി, കു​ന്ദ​മം​ഗ​ലം, കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രി​ക്കാ​ന്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ഉ​ട​ന്‍ കൈ​ക്കൊ​ള്ളും. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ആ​ര്‍.​എം.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച അ​വ​ലോ​ക​നം മാ​ത്ര​മാ​ണ് ന​ട​ന്ന​ത്.

വ​ട​ക​ര​യി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വോ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ര​മ​യോ ആ​യി​രി​ക്കും സ്ഥാ​നാ​ര്‍ഥി. ഇ​തി​നി​ടെ, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ട​ക​ര ​േബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ആ​ര്‍.​എം.​പി.​ഐ, യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ മു​ന്ന​ണി രൂ​പ​വ​ത്​​ക​രി​ച്ചി​രു​ന്നു.

ഇ​ത്, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​മു​ണ്ടാ​കു​മോ​യെ​ന്ന ച​ര്‍ച്ച വി​വി​ധ കോ​ണു​ക​ളി​ല്‍ നി​ന്നും ഉ​യ​രു​ന്നു​ണ്ട്. ഏ​റെ ആ​വേ​ശ​ത്തോ​ടെ രൂ​പ​വ​ത്​​ക​രി​ച്ച ജ​ന​കീ​യ മു​ന്ന​ണി ക​ല്ലാ​മ​ല ഡി​വി​ഷ​നി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ്ര​ദേ​ശി​ക തീ​രു​മാ​ന​ത്തി​നു​വി​രു​ദ്ധ​മാ​യി കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്തി​യ​തോ​ടെ അ​പ്ര​സ​ക്ത​മാ​യ​താ​യി പ​റ​യു​ന്നു.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​കീ​യ മു​ന്ന​ണി തു​ട​രു​ന്ന​തി​ല്‍ പ്ര​സ​ക്തി​യി​ല്ലെ​ന്നാ​ണ് ആ​ര്‍.​എം.​പി.​ഐ നേ​തൃ​ത്വം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ക​ല്ലാ​മ​ല ഡി​വി​ഷ​നി​ല്‍ അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് കോ​ണ്‍ഗ്ര​സി​ന​ക​ത്തും അ​മ​ര്‍ഷ​മു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഴ്ച വ​ട​ക​ര ക​ല്ലാ​മ​ല ഡി​വി​ഷ​നി​ലെ തോ​ല്‍വി​യെ കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​യി കെ.​പി.​സി.​സി. നി​ര്‍വാ​ഹ​ക അം​ഗം മ​മ്പ​ള്ളി ദി​വാ​ക​ര​ന്‍ വ​ട​ക​ര​യി​ല​ത്തെി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rmpiassembly election 2021
News Summary - Assembly elections: RMPI may contest in five constituencies, including Vadakara
Next Story