Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightബ​സ് ഡ്രൈ​വ​റാ​യി...

ബ​സ് ഡ്രൈ​വ​റാ​യി അ​നു​ഗ്ര​ഹ

text_fields
bookmark_border
bus driver
cancel
camera_alt

അ​നു​ഗ്ര​ഹ ബ​സ് ഓ​ടി​ക്കു​ന്നു

വടകര: പേ​രാ​മ്പ്ര-​വ​ട​ക​ര റൂ​ട്ടി​ല്‍ ഓ​ടു​ന്ന നോ​വ ബ​സാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച ഏ​വ​രും ശ്ര​ദ്ധി​ച്ച​ത്. ഡ്രൈ​വ​ർ​ക്ക് ഇ​ത്ര​യും മു​ടി​യോ എ​ന്ന് പ​ല​രും ആ​ശ്ച​ര്യ​പ്പെ​ട്ടു. വീ​ണ്ടും നോ​ക്കി​യ​പ്പോ​ഴാ​ണ് മ​ന​സ്സി​ലാ​യ​ത് ബ​സ് ഓ​ടി​ക്കു​ന്ന​ത് ഒ​രു യു​വ​തി ആ​ണെ​ന്ന്. 24കാ​രി​യാ​യ മേ​പ്പ​യ്യൂ​ര്‍ സ്വ​ദേ​ശി അ​നു​ഗ്ര​ഹ​യാ​ണ് ന​ല്ല തി​ര​ക്കു​ള്ള പേ​രാ​മ്പ്ര - വ​ട​ക​ര റൂ​ട്ടി​ൽ ബ​സി​ന്റെ വ​ള​യം പി​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ഹെ​വി ലൈ​സ​ന്‍സ് കൈ​യി​ല്‍ കി​ട്ടി​യ​ത്.

ബ​സ് ഓ​ടി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ന് അ​ച്ഛ​ന്റെ​യും മ​റ്റ് ബ​ന്ധു​ക്ക​ളു​ടെ​യും പി​ന്തു​ണ ല​ഭി​ച്ചു. പ്ര​വാ​സി​യാ​യ അ​ച്ഛ​ന്‍ ക​ഴി​ഞ്ഞ ആ​ഴ്ച നാ​ട്ടി​ല്‍ എ​ത്തി​യ​തോ​ടെ ഡ്രൈ​വ​ർ സീ​റ്റി​ലി​രി​ക്കാ​ൻ പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന അ​നു​ഗ്ര​ഹ ജോ​ലി ല​ഭി​ക്കു​ന്ന​തു വ​രെ ഡ്രൈ​വി​ങ് തു​ട​രും. ഡ്രൈ​വ​റാ​യു​ള്ള ക​ന്നി​യാ​ത്ര​യി​ൽ മ​റ്റ് വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും പ്രോ​ത്സാ​ഹ​നം ല​ഭി​ച്ചു.

ചു​രു​ക്കം ചി​ല ആ​ളു​ക​ളി​ല്‍ നി​ന്ന് തി​ക്താ​നു​ഭ​വ​മു​ണ്ടാ​യ​താ​യും അ​നു​ഗ്ര​ഹ പ​റ​ഞ്ഞു. മേ​പ്പ​യ്യൂ​ര്‍ എ​ട​ത്തി​ല്‍ മു​ക്ക് മു​ര​ളീ​ധ​ര​ന്‍-​ച​ന്ദ്രി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ലോ​ജി​സ്റ്റി​ക്കി​ല്‍ മാ​സ്റ്റ​ര്‍ ബി​രു​ദ​ധാ​രി​യാ​യ അ​നു​ഗ്ര​ഹ. അ​നു​ഗ്ര​ഹ പ്ല​സ് ടു​വി​ന് പ​ഠി​ക്കു​മ്പോ​ള്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ അ​ഡ്വ​ഞ്ച​റ​സ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത് മു​ത​ല്‍ കൂ​ട്ടാ​യെ​ന്ന് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus driverAnugraha
News Summary - Anugraha as a bus driver
Next Story