വാഹനാപകടം; കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തി
text_fieldsഅഴിയൂർ കുഞ്ഞി പള്ളിക്ക് സമീപം ദേശീയപാതയിൽ വാഹനാപകടത്തിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തുന്നു
വടകര: അഴിയൂർ കുഞ്ഞിപള്ളിക്ക് സമീപം ദേശീയപാതയിൽ വാഹനാപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കോഴിക്കോടു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ജാൻവി ബസും എതിർദിശയിൽ വരുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.
സംഭവത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ നിസാം പൂഴിത്തല വാഹനത്തിെൻറ കാബിന് അകത്ത് കാൽ കുടുങ്ങി കിടക്കുകയായിരുന്നു ഉടൻ തന്നെ വടകര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ കെ.കെ അരുണിെൻറ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ എന്നിവ ഉപയോഗിച്ച് നിസാമിനെ സുരക്ഷിതമായി പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ. സതീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എസ്. സുജാതൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.കെ. ബൈജു, രാഗിൻ കുമാർ, ഐബി, സി.കെ. അർജുൻ, പി.എം. സഹീർ, എം. വിപിൻ, പ്രജിത്ത് നാരായണൻ എന്നിവർ പങ്കെടുത്തു.