Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടകര റവന്യൂ ടവർ നിർമാണം; നടപടികൾ വേഗത്തിലാക്കാൻ മന്ത്രിയുടെ നിർദേശം

text_fields
bookmark_border
സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ ഈ ​മാ​സം 20ന​കം മു​റി​ച്ചു​മാ​റ്റി ലേ​ലം ചെയ്യണം
വടകര റവന്യൂ ടവർ നിർമാണം; നടപടികൾ വേഗത്തിലാക്കാൻ മന്ത്രിയുടെ നിർദേശം
cancel
camera_alt

വ​ട​ക​ര റ​വ​ന്യൂ ട​വ​ർ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ സം​സാ​രി​ക്കു​ന്നു

കോഴിക്കോട്: വടകര റവന്യൂ ടവർ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ നിർദേശം. റവന്യൂ ടവർ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തെ മരങ്ങൾ ഈ മാസം 20നകം മുറിച്ചുമാറ്റി ലേലം ചെയ്ത് വിൽക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാനും മന്ത്രി നിർദേശം നൽകി.

നിർമാണ സ്ഥലത്തെ മണ്ണ് തൊട്ടടുത്തുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത് സാധ്യമാകാത്ത സാഹചര്യമുണ്ടായാൽ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള റോയൽറ്റിയും സീനിയറേജ് ചാർജും ഒഴിവാക്കുന്നതിനായി സർക്കാരിന്റെ അനുമതി തേടും. തുക അടയ്ക്കുന്ന മുറക്ക് സ്ഥലത്തെ പോസ്റ്റുകൾ നീക്കം ചെയ്യാൻ നടപടിയെടുക്കാമെന്ന് കെ.എസ്.ഇ.ബി അധികൃതർ യോഗത്തിൽ അറിയിച്ചു. കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ അടിയന്തരമായി ആവശ്യമായി വരുന്ന ചെറിയ തുകകൾ റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു.പൊല്യൂഷൻ കൺട്രോൾ ബോർഡുമായി ബന്ധപ്പെട്ട എൻ.ഒ.സി എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.

യോഗത്തിൽ എം. എൽ.എമാരായ കെ.കെ. രമ, കെ. ജയന്ത്, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസ്, എ.ഡി.എം കെ. ഷെറീന, വടകര സബ് കലക്ടർ പി.പി. അർച്ചന എന്നിവർ പങ്കെടുത്തു.പൊലീസ്, ഫയർഫോഴ്സ്, വനം, റവന്യൂ, കെ.എസ്.ഇ.ബി, ഹൗസിങ് ബോർഡ് എന്നീ വകുപ്പുകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വടകര റവന്യൂ ടവറിന്റെ നിർമ്മാണത്തിനായി ഹൗസിങ് ബോർഡാണ് കരാർ ക്ഷണിച്ചത്. നിർമാണ ചുമതല യു.എൽ.സി.സി.ക്കാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vadakara Revenue Tower Construction to Speed Up
Next Story