വടകര നഗരസഭ; അശാസ്ത്രീയ വാർഡ് വിഭജനത്തിൽ ഇടപെട്ട് ഹൈകോടതി
text_fieldsവടകര: നഗരസഭ അശാസ്ത്രീയമായ വാർഡ് വിഭജന ഹരജിയിൽ ഹൈകോടതി ഇടപെടൽ. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഡീലിമിറ്റേഷൻ നോട്ടിഫിക്കേഷൻ തടഞ്ഞുകൊണ്ടാണ് കോടതി ഇടപെടൽ. നഗരസഭ വാർഡ് വിഭജനം കേരള മുനിസിപ്പൽ ആക്ടിനും ഡീലിമിറ്റേഷൻ മാനദണ്ഡങ്ങൾക്കും വിരുദ്ധവും സ്വജനപക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്നുകാണിച്ച് വടകര മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയാണ് ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തത്.
മുസ്ലിം ലീഗ് കമ്മിറ്റിക്കുവേണ്ടി കൗൺസിലർ പി.വി. ഹാഷിം, അഡ്വ. വി.കെ. റഫീഖ് മുഖാന്തരമാണ് ഹരജി നൽകിയത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും പ്രകൃതിദത്തമായ അതിരുകൾ പാലിക്കാതെയുമാണ് പല വാർഡുകളുടെയും രൂപവത്കരണമെന്നും നിലവിൽ രൂപവത്കരിച്ചിട്ടുള്ള വാർഡുകളും വാർഡിലെ ജനസംഖ്യയും വീടുകളുടെ എണ്ണവും ഡീലിമിറ്റേഷൻ നിർദേശങ്ങളുടെ ലംഘനമാണെന്നും വലിയ അന്തരമുണ്ടെന്നും ഭൂപടത്തിൽ ശരിയായ രൂപത്തിലല്ല വാർഡുകളുടെ സ്ഥാനങ്ങൾ രേഖപ്പെടുത്തിയതെന്നും ഹരജിക്കാരൻ വാദിച്ചു. പല വാർഡുകളും കിലോമീറ്ററോളം ദൂരമുണ്ട്. വോട്ട് രേഖപ്പെടുത്തുന്നതിന് പല വാർഡുകളിലും ബൂത്ത് സൗകര്യമില്ലാത്തതും വാർഡ് രൂപവത്കരണം പൊതുജനത്തിന് ഏറെ പ്രയാസകരമാവുമെന്നതും കോടതി പരിഗണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

