ലഹരികേന്ദ്രങ്ങളായി രാമനാട്ടുകരയിലെ ഒഴിഞ്ഞ പ്രദേശങ്ങൾ
text_fieldsരാമനാട്ടുകര: നഗരത്തോടനുബന്ധിച്ച് സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ പ്രദേശങ്ങൾ ലഹരിമരുന്ന് വിൽപനക്കാരുടെയും ഉപയോക്താക്കളുടെയും താവളമായി മാറി. കോഴിക്കോട്, മലപ്പുറം ജില്ലകൾ അതിർത്തി പങ്കിടുന്ന രാമനാട്ടുകര കേന്ദ്രീകരിച്ച് ലഹരി മാഫിയയുടെ വൻ സംഘങ്ങൾതന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
രാത്രിയുടെ മറവിലാണ് മാഫിയകളുടെ വിളയാട്ടം. എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ബംഗളൂരുവിൽനിന്ന് രാമനാട്ടുകരയിൽ എത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് മറിച്ചുവിൽപന നടത്തുന്ന സംഘങ്ങളും നിരവധിയുണ്ട്.
കഴിഞ്ഞ ദിവസം രാത്രി എയർപോർട്ട് റോഡിൽവെച്ച് ട്രാൻസ്ജെൻഡറിന്റെ ബാഗ് തട്ടിപ്പറിച്ചോടിയ സംഭവം നടന്നിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ പിടിയിൽപെട്ട് ജീവിതം അവസാനിപ്പിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഈ മേഖലയിൽ മൂന്നു യുവാക്കൾ ആത്മഹത്യ ചെയ്തു. കൂടാതെ ഞായറാഴ്ച നടന്നതിനു സമാനമായ കൊലപാതകം കഴിഞ്ഞ വർഷവും നടന്നിട്ടുണ്ട്. പൊലീസിന്റെ ശക്തമായ ഇടപെടൽ ഈ ഭാഗങ്ങളിൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രാമനാട്ടുകര തോട്ടുങ്ങൽ റസിഡൻസ് അസോസിയേഷൻ സന്നദ്ധ പ്രവർത്തകർ ഞായറാഴ്ച രാവിലെ ശേഖരിച്ച മദ്യക്കുപ്പികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

