കൊളത്തൂരിൽ ഭ്രാന്തൻകുറുക്കന്റെ കടിയേറ്റ് പശു ചത്ത സംഭവം: അടിയന്തര യോഗം ചേർന്നു
text_fieldsകൊളത്തൂരിൽ ഭ്രാന്തൻകുറുക്കന്റെ കടിയേറ്റ് പശുക്കൾ ചത്ത സംഭവത്തിൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം
നന്മണ്ട: കൊളത്തൂരിൽ ഭ്രാന്തൻകുറുക്കന്റെ കടിയേറ്റ് പശുക്കൾ ചത്തതുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. കടിയേറ്റ് രണ്ടു പശുക്കൾ ചത്തു. മറ്റു പശുക്കളും പേയുടെ ലക്ഷണം കാണിക്കുന്നതായി പറയുന്നു.
മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു. മതിയായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ സംബന്ധിച്ച് മന്ത്രി നിർദേശം നൽകി.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രതിഭ രവീന്ദ്രൻ, എൻ.കെ. രാധാകൃഷ്ണൻ, ബാലൻ പുതുക്കുടി, ഇ. സുരേഷ് കുമാർ, എം.ഇ. ഗംഗാധരൻ, സുമേഷ് നന്ദാനത്ത്, സദാനന്ദൻ കൊട്ടാളി എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ച 11ന് ജില്ല വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബേബിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുക്കും.

