Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightupated കോടതിയിൽ...

upated കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി രക്ഷപ്പെട്ടു

text_fields
bookmark_border
കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കാസർകോട്ടെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചതായിരുന്നു കാസർകോട്: കണ്ണൂർ സെ​ൻട്രൽ ജയിലിൽനിന്ന് കാസർകോട്ടെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. മയക്കുമരുന്ന് കേസുകളിലെ പ്രതി ആലംപാടി സ്വദേശി അമീർ അലിയാണ് (23) കടന്നുകളഞ്ഞത്. വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം കേസുകളിൽ പ്രതിയായ യുവാവ് സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. വിദ്യാനഗറിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ കാസർകോട് സെഷൻസ് ​കോടതിയിൽ ഹാജരാക്കാനാണ് പ്രതിയെ കൊണ്ടുവന്നത്. കെ.എസ്.ആർ.ടി.സി ബസിൽ വന്നിറങ്ങിയപ്പോൾ പ്രതി കുടിവെള്ളം ആവശ്യപ്പെട്ടു. കടയിലേക്ക് പോകുന്നതിനിടെ ഇയാൾ തന്ത്രപൂർവം ഓടിമറഞ്ഞു. ഒപ്പം ഓടിയെങ്കിലും പിടികൂടാനായില്ല. കൈയാമം വെക്കാതെ കൊണ്ടുവന്നതാണ് പ്രതിക്ക് സൗകര്യമായത്. കണ്ണൂർ എ.ആർ ക്യാമ്പിൽനിന്നുള്ള ഒരു എ.എസ്.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാരാണ് പ്രതിയെ കൊണ്ടുവന്നത്. കാസർകോട് പൊലീസും വിവിധ സ്ക്വാഡുകളും രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാസർകോട് ജില്ലയിൽ ലഹരിമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു. മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ കണ്ണൂർ: റിമാൻഡ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. കണ്ണൂർ എ.ആർ ക്യാമ്പിലെ എസ്.ഐ സജീവൻ, സി.പി.ഒമാരായ ജസീർ, അരുൺ എന്നിവർക്കാണ് സസ്പെൻഷൻ. ameer ali prathi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story