Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉ​ണ്ണി​കു​ള​ത്ത്...

ഉ​ണ്ണി​കു​ള​ത്ത് പ​ന്നി​ശ​ല്യം രൂ​ക്ഷം; ദു​രി​ത​ത്തി​ലാ​യി ക​ർ​ഷ​ക​ർ

text_fields
bookmark_border
Unnikulam
cancel
camera_alt

ഇ​യ്യാ​ട് കു​യ്യൊ​ടി​യി​ൽ മ​നാ​ഫി​ന്റെ വാ​ഴ​കൃ​ഷി പ​ന്നി​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​നി​ല​യി​ൽ

എ​ക​രൂ​ൽ: ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ പ​ന്നി​ശ​ല്യം രൂ​ക്ഷം. അ​ർ​ധ​രാ​ത്രി വീ​ട്ടു​വ​ള​പ്പി​ലും കൃ​ഷി​സ്ഥ​ല​ത്തും എ​ത്തു​ന്ന പ​ന്നി​ക്കൂ​ട്ടം ക​ണ്ണി​ൽ കാ​ണു​ന്ന​തെ​ല്ലാം കു​ത്തി​മ​ല​ർ​ത്തു​ക​യാ​ണ്. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ൽ, ക​രു​മ​ല, ഇ​യ്യാ​ട്, ക​പ്പു​റം വ​ള്ളി​യോ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ശ​ല്യം കൂ​ടി​യി​രി​ക്കു​ന്ന​ത്. പ​ന്നി​ക്കൂ​ട്ട​ത്തെ പേ​ടി​ച്ച് കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യ്യാ​ട് കു​യ്യൊ​ടി​യി​ൽ മ​നാ​ഫി​ന്റെ നെ​ല്യാ​റ്റി​ൽ വ​യ​ലി​ലെ വാ​ഴ​കൃ​ഷി​യാ​ണ് പ​ന്നി​ക​ൾ കൂ​ട്ട​മാ​യെ​ത്തി ന​ശി​പ്പി​ച്ച​ത്.

50ഓ​ളം വാ​ഴ​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. അ​തി​രു​ക​ളി​ൽ വ​ല​കെ​ട്ടി സം​ര​ക്ഷി​ച്ച കൃ​ഷി​യി​ട​ത്തി​ലാ​ണ് വ​ല പൊ​ട്ടി​ച്ച് പ​ന്നി​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ച​ത്. മ​ര​ച്ചീ​നി, ചേ​ന, ചേ​മ്പ്, തെ​ങ്ങി​ൻ​തൈ തു​ട​ങ്ങി​യ​വ​യും ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ വ​ൻ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​വു​ന്ന​ത്. പ​ന്നി​ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UnnikulamFarmers
News Summary - Unnikulam; Farmers in distress
Next Story