Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആടുകളിലെ അജ്ഞാത രോഗം:...

ആടുകളിലെ അജ്ഞാത രോഗം: പരിശോധന നടത്തി

text_fields
bookmark_border
ആടുകളിലെ അജ്ഞാത രോഗം: പരിശോധന നടത്തി
cancel
camera_alt

ആ​ടി​ന്റെ ര​ക്ത​സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്കെ​ടു​ക്കു​ന്നു

നാ​ദാ​പു​രം: വ​ള​യ​ത്ത് ആ​ടു​ക​ളു​ടെ അ​ഞ്ജാ​ത​രോ​ഗം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ത സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്കെ​ടു​ത്തു. വ​ള​യം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലു​ള്ള വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന ആ​ടു​ക​ൾ അ​ജ്ഞാ​ത രോ​ഗം ബാ​ധി​ച്ച് ച​ത്ത​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ടു​ക​ൾ ചാ​വു​ക​യും നി​ര​വ​ധി ആ​ടു​ക​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​വു​ക​യും ചെ​യ്തി​രു​ന്നു.

രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ആ​ടു​ക​ൾ ച​ത്തി​ട്ടും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് രോ​ഗ​കാ​ര​ണം പ​ഠി​ക്കാ​ൻ ശ​നി​യാ​ഴ്ച അ​ധി​കൃ​ത​രെ​ത്തി ര​ക്ത​സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്.

പ്ര​ത്യേ​ക അ​സു​ഖ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത ആ​ടു​ക​ൾ പെ​ട്ടെ​ന്ന് വി​റ​യ​ലും തീ​റ്റ എ​ടു​ക്കാ​യ്മ​യും പ്ര​ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ടു​ക​ൾ ച​ത്ത ക​ല്ലു​വ​ള​പ്പി​ൽ ആ​മി​ന​യു​ടെ വീ​ട്ടി​ലെ ശേ​ഷി​ക്കു​ന്ന 13 ആ​ടു​ക​ളു​ടെ​യും ര​ക്ത​സാ​മ്പി​ളെ​ടു​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല വെ​റ്റ​റി​ന​റി ജ​ന്തു ജ​ന്യ​രോ​ഗ നി​യ​ന്ത്ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​യ​ച്ചു. ഇ​തി​ന്റെ ഫ​ലം ല​ഭി​ക്കു​ന്ന​തോ​ടെ പ്ര​ശ്ന​ത്തി​ൽ വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​റ്റ് ആ​ടു​ക​ൾ​ക്ക് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ​ക്ഷം.

പ്ര​ദേ​ശ​വാ​സി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. വ​ള​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. പ്ര​ദീ​ഷ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​പി. ശ​ശി​ധ​ര​ൻ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​അ​മ​ലി​ൻ മ​രി​യ ജോ​ൺ ലൈ​വ് സ്റ്റോ​ക് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ത്.

ആ​ടു​ക​ൾ രോ​ഗ​ബാ​ധ​യേ​റ്റ് ച​ത്ത സം​ഭ​വം ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ മാ​ധ്യ​മം വാ​ർ​ത്ത​യാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unknown disease in goats
News Summary - Unknown disease in goats: examination carried out
Next Story