Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസീനിയർ നഴ്സിങ്...

സീനിയർ നഴ്സിങ് ഓഫിസർക്ക് യൂനിയൻ നേതാവിന്‍റെ ഭീഷണി; ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് വെളിച്ചം കണ്ടില്ല

text_fields
bookmark_border
Kozhikode Medical College
cancel

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ​ർ​ജി​ക്ക​ൽ ഐ.​സി.​യു​വി​ൽ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ൽ യു​വ​തി​ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച സീ​നി​യ​ർ ന​ഴ്സി​ങ് ഓ​ഫി​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് വെ​ളി​ച്ചം ക​ണ്ടി​ല്ല.

അ​ന്വേ​ഷ​ണ സ​മി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചെ​ന്നും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റി എ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​രി​ക്ക് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച സീ​നി​യ​ർ ന​ഴ്സി​ങ് ഓ​ഫി​സ​റെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. യൂ​നി​യ​ൻ നേ​താ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ന​ഴ്സി​ങ് ഓ​ഫി​സ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ ക​മീ​ഷ​ന് മു​മ്പാ​കെ ന​ഴ്സി​ങ് ഓ​ഫി​സ​ർ പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ന്നു. സം​ഭ​വം ന​ട​ന്ന അ​ന്നു​മു​ത​ൽ ത​ന്നെ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ യൂ​നി​യ​ൻ നേ​താ​ക്ക​ൾ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, കേ​സ് പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ അ​ഞ്ചു ജീ​വ​ന​ക്കാ​രെ പൊ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തി​നു​മു​മ്പ് ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി ശ​ശീ​ന്ദ്ര​നെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​ൻ അ​റ്റ​ൻ​ഡ​ർ​മാ​രും ന​ഴ്സി​ങ് അ​സി​സ്റ്റ​ന്റും യു​വ​തി​ക്കു​മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ കു​റ്റം ചെ​യ്ത​താ​യി പൊ​ലീ​സും ക‍ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ന്‍റെ ആ​രം​ഭം മു​ത​ൽ ത​ന്നെ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന നേ​താ​വി​നെ സം​ര​ക്ഷി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കോ​ള​ജ് അ​ധി​കൃ​ത​ർ ത​യാ​റാ​യ​ത്.

ഐ.​സി.​യു​വി​ലെ പീ​ഡ​നം: കു​റ്റ​പ​ത്രം ഒ​രാ​ഴ്ച​ക്ക​കം

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജി​ക്ക​ൽ ഐ.​സി.​യു​വി​ൽ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​താ​യും ഒ​രാ​ഴ്ച​ക്ക​കം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​ഐ എം.​എ​ൽ. ബെ​ന്നി​ലാ​ലു അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് സ​ർ​ജി​ക്ക​ൽ ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി​യ യു​വ​തി​യെ അ​റ്റ​ൻ​ഡ​റും ഭ​ര​ണാ​നു​കൂ​ല യൂ​നി​യ​ൻ നേ​താ​വു​മാ​യ ശ​ശീ​ന്ദ്ര​ൻ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ശ​ശീ​ന്ദ്ര​ൻ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. ശ​ശീ​ന്ദ്ര​നെ​തി​രെ പ​രാ​തി​പ്പെ​ട്ട യു​വ​തി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatmedical collegesenior nursing officer
News Summary - Union leaders threat to senior nursing officer-The Internal Inquiry Committee's report did not disclosed
Next Story