Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാധ്യമ പ്രവര്‍ത്തകനെ...

മാധ്യമ പ്രവര്‍ത്തകനെ അജ്ഞാത വാഹനമിടിച്ച സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
മാധ്യമ പ്രവര്‍ത്തകനെ അജ്ഞാത വാഹനമിടിച്ച സംഭവം: പൊലീസ് അന്വേഷണം ആരംഭിച്ചു
cancel

കോ​ഴി​ക്കോ​ട്: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നെ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ടൗ​ണ്‍ എ.​എ​സ്.​ഐ ശി​വ​ദാ​സി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഇ​തി​‍െൻറ ഭാ​ഗ​മാ​യി റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​പ​ക​ട ദൃ​ശ്യ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. സി​റ്റി പൊ​ലീ​സി​‍െൻറ സി.​സി.​ടി.​വി​യി​ല്‍ ബാ​ക് അ​പ് സൗ​ക​ര്യ​മി​ല്ല.

ബാ​ക്​ അ​പ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​തി​നാ​ൽ, ഇ​ടി​ച്ച വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചി​ല്ല. ഞാ​യ​റാ​ഴ്​​ച പ​രി​സ​ര​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും.

വ്യാ​ഴാ​ഴ്ച രാ​ത്രി 9.45ഓ​ടെ സു​പ്ര​ഭാ​തം ചീ​ഫ് റി​പ്പോ​ര്‍ട്ട​ര്‍ അ​ഷ്‌​റ​ഫ് ചേ​രാ​പു​രം ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​കു​ന്ന​തി​നി​ടെ റെ​യി​ല്‍വേ സ്​​റ്റേ​ഷ​ന് സ​മീ​പം ബൈ​ക്കി​ടി​ച്ച് തെ​റി​പ്പി​ച്ച​ശേ​ഷം നി​ര്‍ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​ഷ്‌​റ​ഫ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ന​ഗ​ര​ത്തി​ല്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ അ​ജ്ഞാ​ത വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ടം വ​രു​ത്തു​ന്ന​ത് പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സി​‍െൻറ സി.​സി.​ടി.​വി​യി​ലെ ബാ​ക് അ​പ് ല​ഭി​ക്കാ​ത്ത​തു​സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​യ​ര്‍ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistpolice
News Summary - Unidentified vehicle hit journalist: Police started investigation
Next Story