അനിയന്ത്രിത വില വർധന: കോഴിക്കടകള്‍ ജൂണ്‍ 14 മുതല്‍ അടച്ചിടും
text_fieldsകോഴിക്കോട്: കോഴി ഫാമുകള്‍ ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില്പന നിര്‍ത്തിവെക്കേണ്ടിവരുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി. ഉത്സവ സീസണില്‍ പോലും ഇല്ലാത്ത വില വർധനയിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ പേരില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിലയാണ് കോഴി ഇറച്ചിക്ക് ഇപ്പോള്‍ ഫാമുകള്‍ ഈടാക്കുന്നതെന്നും സമിതി ഭാരവാഹികൾ പറയുന്നു.
ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഫാമുകളുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ കച്ചവടക്കാരും ബുധനാഴ്ച മുതല്‍ അനിശ്ചിതകാല കടയടപ്പു സമരം നടത്തുമെന്ന് ജില്ല പ്രസിഡന്റ് കെ.വി. റഷീദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

