Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദി​വ​സ​വും നി​ര​വ​ധി...

ദി​വ​സ​വും നി​ര​വ​ധി ത​വ​ണ അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡി​ങ്; ക​ന​ത്ത ചൂ​ടി​ൽ പൊ​റു​തി​മു​ട്ടി ജ​നം

text_fields
bookmark_border
ദി​വ​സ​വും നി​ര​വ​ധി ത​വ​ണ അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡി​ങ്; ക​ന​ത്ത ചൂ​ടി​ൽ പൊ​റു​തി​മു​ട്ടി ജ​നം
cancel

കു​ന്ദ​മം​ഗ​ലം : ദി​വ​സ​വും നി​ര​വ​ധി ത​വ​ണ അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡി​ങ്. ക​ഴി​ഞ്ഞ ദി​വ​സം 20 മി​നി​റ്റ് നീ​ണ്ടു നി​ൽ​ക്കു​ന്ന ലോ​ഡ് ഷെ​ഡി​ങ് മൂ​ന്ന് ത​വ​ണ​യാ​ണ് പ്ര​ദേ​ശ​ത്ത് പ​ല​യി​ട​ത്തും ഉ​ണ്ടാ​യ​ത്. കൂ​ടാ​തെ പ​ല സ​മ​യ​ങ്ങ​ളി​ലും വൈ​ദ്യു​തി പോ​കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്.

കൊ​ടും​ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ത്തു​ണ്ടാ​കു​ന്ന അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡി​ങ്ങി​ൽ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ രോ​ഗി​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ തു​ട​ങ്ങി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് വൈ​ദ്യു​തി മു​ട​ങ്ങു​മ്പോ​ൾ ക​ന​ത്ത ചൂ​ടി​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​ത്.

മി​ക്ക വീ​ടു​ക​ളും കോ​ൺ​ക്രീ​റ്റ് ആ​യ​തി​നാ​ൽ എ.​സി​യോ ഫാ​നോ ഉ​പ​യോ​ഗി​ക്കാ​തെ ചൂ​ടി​ൽ കി​ട​ന്നു​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ രാ​ത്രി​യി​ലും പു​ല​ർ​ച്ചെ വ​രെ​യും വൈ​ദ്യു​തി പോ​കു​ന്ന അ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വൈ​ദ്യു​തി ഉ​പ​യോ​ഗം സ​ർ​വ​കാ​ല റെ​ക്കോ​ഡി​ൽ എ​ത്തി​യ​തി​നാ​ൽ ചി​ല ഫീ​ഡ​റു​ക​ളി​ൽ ഓ​വ​ർ ലോ​ഡ് കാ​ര​ണ​മാ​ണ് വൈ​ദ്യു​തി ഓ​ഫ് ആ​ക്കു​ന്ന​ത് എ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഷ്യം. ദി​വ​സ​ത്തി​ൽ പ​ല ത​വ​ണ​യാ​യു​ള്ള അ​പ്ര​ഖ്യാ​പി​ത ലോ​ഡ് ഷെ​ഡി​ങ്ങി​ലൂ​ടെ ജ​ന​ങ്ങ​ൾ ഏ​റെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും കൊ​ടും​ചൂ​ടി​ൽ വൈ​ദ്യു​തി നി​ല​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും പ്ര​ദേ​ശ​ത്തെ ത​നി​മ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ​ൻ.​കെ. നാ​സ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsElectrictyKozhikode
News Summary - Unannounced load shedding for days; people struggle in the scorching heat
Next Story