ആൻസി കൃഷ്ണക്കുവേണ്ടി നാടൊരുമിക്കുന്നു
text_fieldsആൻസി കൃഷ്ണ
ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ അരീക്കൽ പ്രജീഷിന്റെ ഭാര്യയും കുട്ടോത്ത് മീത്തൽ കൃഷ്ണന്റെ ഏക മകളുമായ ആൻസി കൃഷ്ണ ഗുരുതര വൃക്കരോഗം ബാധിച്ച് ചികിത്സയിലാണ്. കടുത്ത പ്രമേഹവും ഹൃദയസംബന്ധമായ രോഗങ്ങളും പിടികൂടിയ ആൻസി കൃഷ്ണ ആഴ്ചയിൽ നാലുതവണ ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുകയാണ്. എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.
നിർധന കുടുംബാംഗമായ ഇവരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായങ്ങൾ കൊണ്ടാണ് ഇതുവരെ ചികിത്സിച്ചത്. വൃക്ക മാറ്റിവെക്കുന്നതിനും തുടർചികിത്സക്കും 10 ലക്ഷം രൂപ കണ്ടെത്തുന്നതിന് ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ഗ്രാമപഞ്ചായത്തിൽ വിവിധ ഇടങ്ങളിലായി ഈമാസം 14ന് കൗണ്ടറുകൾ വെച്ച് ധനസമാഹരണം നടത്തുന്നുണ്ട്.
സുമനസ്സുകൾ ധനസഹായം കമ്മിറ്റിയുടെ പേരിൽ കനറാ ബാങ്ക് കൊയിലാണ്ടി ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയക്കണമെന്ന് ചികിത്സ കമ്മിറ്റി അഭ്യർഥിച്ചു. അക്കൗണ്ട് നമ്പർ: 110129731090. lFSC: CNRB0000837. ഫോൺ: 9947817941 (ബിജു വേട്ടുവച്ചേരി, കൺവീനർ).

