Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightരുചി മാഞ്ഞില്ല;...

രുചി മാഞ്ഞില്ല; കുട്ടികളുടെ ചിന്നുവേച്ചി യാത്രയായി

text_fields
bookmark_border
രുചി മാഞ്ഞില്ല; കുട്ടികളുടെ ചിന്നുവേച്ചി യാത്രയായി
cancel
camera_alt

ചി​ന്ന​മ്മു

ഉ​ള്ള്യേ​രി: ത​ല​മു​റ​ക​ൾ​ക്ക് സ്നേ​ഹം ചേ​ർ​ത്ത് വി​ള​മ്പി​യ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്റെ ഓ​ർ​മ​ക​ൾ ബാ​ക്കി​യാ​ക്കി ഒ​ള്ളൂ​ർ ഗ​വ.​യു.​പി സ്കൂ​ൾ പാ​ച​ക​ക്കാ​രി ചി​ന്ന​മ്മു (71) വി​ട വാ​ങ്ങി.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്റെ രു​ചി മാ​റും മു​മ്പേ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രേ​യും തേ​ടി​യെ​ത്തി​യ​ത് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട ചി​ന്നു​വേ​ച്ചി​യു​ടെ മ​ര​ണ​വാ​ർ​ത്ത. ചൊ​വ്വാ​ഴ്ച സ്‌​കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം പാ​ച​കം ചെ​യ്തു കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ അ​വ​ർ​ക്കു രാ​ത്രി​യോ​ടെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ടു​ക​യി​രു​ന്നു.

മൂ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് സ്കൂ​ളി​ലെ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന ഭ​ർ​ത്താ​വ് എ​ട​വ​ല​ത്ത് ശ്രീ​ധ​ര​ൻ നാ​യ​രു​ടെ സ​ഹാ​യി​യാ​യാ​ണ് ചി​ന്ന​മ്മു സ്കൂ​ളി​ൽ സേ​വ​നം തു​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വ് ഹോ​ട്ട​ൽ ന​ട​ത്തി​പ്പി​ലേ​ക്ക് തി​രി​ഞ്ഞ​തോ​ടെ സ്‌​കൂ​ളി​ലെ മു​ഖ്യ പാ​ച​ക​ക്കാ​രി​യാ​യി മാ​റി. ഭ​ർ​ത്താ​വി​ന്റെ മ​ര​ണ​ത്തോ​ടെ കു​ടും​ബ ഭാ​രം മു​ഴു​വ​ൻ ചു​മ​ലി​ലേ​ന്തി ശാ​രീ​രി​കാ​വ​ശ​ത​ക​ൾ വ​ക​വെ​ക്കാ​തെ​യാ​ണ് അ​വ​ർ ജോ​ലി ഏ​റ്റെ​ടു​ത്ത​ത്. മ​ര​ണ വാ​ർ​ത്ത അ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ന​ന്മ നി​റ​ഞ്ഞ ഓ​ർ​മ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്നു അ​വ​ർ. കൊ​യി​ലാ​ണ്ടി കൊ​ല്ല​ത്തെ വീ​ട്ടി​ൽ​നി​ന്ന് ദി​വ​സ​വും ഏ​ഴി​ന് അ​വ​ർ സ്‌​കൂ​ളി​ൽ എ​ത്തു​മാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ ചി​ന്ന​മ്മു​വി​ന്റെ മൃ​ത​ദേ​ഹം സ്‌​കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ വ​ൻ ജ​നാ​വ​ലി​യാ​ണെ​ത്തി​യ​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി. ​അ​ജി​ത, ഉ​പ​ജി​ല്ല നൂ​ൺ​മീ​ൽ ഓ​ഫി​സ​ർ അ​നി​ൽ തി​രു​വ​ങ്ങാ​യൂ​ർ, ഹെ​ഡ് മാ​സ്റ്റേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി ഷാ​ജി ബ​ല​റാം തു​ട​ങ്ങി നി​ര​വ​ധി പേ​ർ സ്‌​കൂ​ളി​ൽ എ​ത്തി​യി​രു​ന്നു. ആ​ദ​ര​സൂ​ച​ക​മാ​യി സ്‌​കൂ​ളി​ന് അ​വ​ധി ന​ൽ​കി. മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ വി​യ്യൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathtaste not fadeChinnu chechi
News Summary - The taste did not fade; Chinnuvechi trip for children
Next Story