Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightസേവാഭാരതിയുടെ...

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത ലീഗ് പ്രസിഡൻറിനെ നീക്കി

text_fields
bookmark_border
iuml
cancel

ഉ​ള്ള്യേ​രി: ആ​ർ.​എ​സ്.​എ​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സേ​വാ​ഭാ​ര​തി​യു​ടെ ഓ​ഫി​സ് ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ പ​ങ്കെ​ടുത്ത ലീ​ഗ് നേ​താ​വി​നെ​തി​രെ ന​ട​പ​ടി. മു​സ്​​ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പാ​റ​ക്ക​ൽ അ​ബു ഹാ​ജി​യെ​യാ​ണ് ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന്​ മാ​റ്റി​യ​ത്. ഉ​ള്ള്യേ​രി 19ൽ ​തു​ട​ങ്ങി​യ സേ​വാ​ഭാ​ര​തി കാ​ര്യാ​ല​യ​ത്തി​െൻറ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​‍െൻറ​ സാ​ന്നി​ധ്യ​ത്തെ ചൊ​ല്ലി പാ​ർ​ട്ടി കീ​ഴ്ഘ​ട​ക​ങ്ങ​ളി​ലും അ​ണി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

കൊ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ചി​ദാ​ന​ന്ദ​പു​രി, ആ​ർ.​എ​സ്.​എ​സ് നേ​താ​വ് പി. ​ഗോ​പാ​ല​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് ഇ​ദ്ദേ​ഹം വേ​ദി പ​ങ്കി​ട്ട​ത്. വി​വാ​ദം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ൽ​കി​യ ക​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ലീ​ഗ് മ​ണ്ഡ​ലം ക​മ്മി​റ്റി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി നി​രീ​ക്ഷ​ക​നാ​യി എ​സ്.​പി.​കു​ഞ്ഞ​മ്മ​ദ് പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​സി​ഡ​ൻ​റി​നെ​തി​രെ ഉ​യ​ർ​ന്ന പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​ന് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ.​പ​രീ​ത്, സ​ലാം കാ​യ​ണ്ണ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​വ​രു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തു​വ​രെ അ​ബു ഹാ​ജി​യെ പ്ര​സി​ഡ​ൻ​റ് സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കു​ക​യും വൈ​സ് പ്ര​സി​ഡ​ൻ​റ് കോ​യ നാ​റാ​ത്തി​നു ചു​മ​ത​ല ന​ൽ​കു​ക​യും ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlSeva Bharati
News Summary - The president of the League, who had attended Seva Bharati's function, was removed
Next Story