Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightവീടാക്രമിച്ച പ്രതി...

വീടാക്രമിച്ച പ്രതി ഒളിവിൽ കഴിയവേ പൊലീസ് പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഫാ​യി​സ്

ഉ​ള്ള്യേ​രി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും വീ​ടി​ന് തീ​യി​ടാ​ൻ ശ്ര​മി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ കി​ണ​റ്റി​ലി​ടു​ക​യും ചെ​യ്ത പ്ര​തി പൊ​ലീ​സ് പി​ടി​യി​ൽ. തെ​രു​വ​ത്തു​ക​ട​വ് പു​തു​വ​യ​ൽ​കു​നി ഫാ​യി​സി​നെ (25) യാ​ണ് മ​ല​പ്പു​റം അ​രീ​ക്കോ​ട്ട് ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്ക​വേ അ​ത്തോ​ളി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മാ​ർ​ച്ച് പ​ത്തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തെ​രു​വ​ത്ത് ക​ട​വി​ൽ യൂ​സു​ഫി​ന്റെ വീ​ട്ടി​ലാ​ണ് പ്ര​തി അ​തി​ക്ര​മം കാ​ട്ടി​യ​ത്. യൂ​സ​ഫി​ന്റെ സു​ഹൃ​ത്താ​യ ഓ​ട്ടോ ഡ്രൈ​വ​റു​മാ​യി ഫാ​യി​സ് വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​മ്പോ​ൾ പൊ​ടി പാ​റി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്കം.​

ഇ​തി​ൽ യൂ​സു​ഫ് ഇ​ട​പെ​ട്ട​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ഫാ​യി​സ് വീ​ട് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി. അ​ത്തോ​ളി സി.​ഐ പി. ​ജി​തേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ആ​ർ. രാ​ജീ​വ്, കെ.​പി. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ഓ​ടെ ലോ​ഡ്ജി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഒ. ​ഷി​ബു, കെ.​എം. അ​നീ​സ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഫാ​യി​സി​നെ​തി​രെ നേ​ര​ത്തെ​യും അ​ത്തോ​ളി പൊ​ലീ​സി​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു. പ്ര​തി​യെ അ​തി​ക്ര​മം കാ​ണി​ച്ച വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeHome invasionarrest
News Summary - The home invasion suspect was arrested by the police
Next Story