Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightസ്വർണ വ്യാപാരിയെ...

സ്വർണ വ്യാപാരിയെ ആക്രമിച്ച് മാലയും ഫോണും കവർന്നു

text_fields
bookmark_border
സ്വർണ വ്യാപാരിയെ ആക്രമിച്ച് മാലയും ഫോണും കവർന്നു
cancel


ഉ​ള്ള്യേ​രി: സ്വ​ർ​ണ​വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് ര​ണ്ടു പ​വ​ൻ മാ​ല​യും ഫോ​ണും ക​വ​ർ​ന്നു. ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ള്ള്യേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് റോ​ഡി​ന്​ സ​മീ​പ​ത്തെ പ്രീ​തി ഗോ​ൾ​ഡ്​ ജ്വ​ല്ല​റി​യി​ലാ​ണ് സം​ഭ​വം. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്നും മാ​റി​യാ​ണ് ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സേ​ട്ടു ആ​ദി​ത്യ റാ​വു​വി​െൻറ ക​ട.

ചെ​യി​ൻ മാ​റ്റി​വാ​ങ്ങാ​ൻ എ​ന്ന വ്യാ​ജേ​ന എ​ത്തി​യ യു​വാ​വ് വ്യാ​പാ​രി​യെ ത​ല​ക്ക​ടി​ച്ച് ത​ള്ളി​യി​ട്ട ശേ​ഷം മാ​ല​യു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​െൻറ ഫോ​ണും ന​ഷ്​​ട​പ്പെ​ട്ടു. മോ​ഷ്​​ടാ​വി​െൻറ ഫോ​ൺ ക​ട​യി​ൽ വീ​ണു​പോ​വു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ സേ​ട്ടു​വി​നെ മൊ​ട​ക്ക​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഫോ​ൺ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. എം. ​വേ​ലാ​യു​ധ​ൻ, സി.​എം. സ​ന്തോ​ഷ്, സി.​കെ. മൊ​യ്തീ​ൻ കോ​യ, വ​സ​ന്തം വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackedgold trader
News Summary - The gold trader was attacked and his necklace and phone were stolen
Next Story