Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightUlliyerichevron_rightഅപകട നഷ്​ടപരിഹാര തുക...

അപകട നഷ്​ടപരിഹാര തുക വാക്സിൻ ചലഞ്ചിലേക്ക്​ നൽകി വിദ്യാർഥിനി

text_fields
bookmark_border
aami premaj
cancel

ഉ​ള്ള്യേ​രി: വാ​ഹ​നാ​പ​ക​ട ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ല​ഭി​ച്ച തു​ക​യി​ൽ​നി​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കി ആ​മി പ്രേ​മ​ജ്‌.

5000 രൂ​പ​യാ​ണ് വി​ദ്യാ​ർ​ഥി സം​ഭാ​വ​ന ന​ൽ​കി​യ​ത്. മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ അ​മ്മ​മ്മ​യോ​ടൊ​പ്പം റോ​ഡി​ലൂ​ടെ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ ബൈ​ക്ക് ഇ​ടി​ച്ചി​ട്ട​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ആ​മി​യു​ടെ മു​ൻ​വ​രി​യി​ലെ പ​ല്ലു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടി​രു​ന്നു.

ഈ ​ആ​ഴ്ച​യാ​ണ് ആ​മി പ്രേ​മ​ജി​ന് ഇ​ൻ​ഷു​റ​ൻ​സ് തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ന​ടു​വ​ണ്ണൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ബാ​ക്കി തു​ക കൃ​ത്രി​മ​പ്പ​ല്ല് വെ​ച്ചു​പി​ടി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ ആ​മി പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ ഹോം​ഷോ​പ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​റാ​യ ഉ​ള്ള്യേ​രി ക​ന്നൂ​ര് സ്വ​ദേ​ശി പ്ര​സാ​ദ് കൈ​ത​ക്ക​ലി​ൻെ​റ​യും മ​ഞ്ജു​ള​യു​ടെ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ulliyeriaccident compensationvaccine challenge
News Summary - Student pays accident compensation to Vaccine Challenge
Next Story