Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തണ്ണീർമലയിൽ തീപിടിത്തം

text_fields
bookmark_border
തണ്ണീർമലയിൽ തീപിടിത്തം
cancel

ഉള്ള്യേരി: കന്നൂര് തണ്ണീർമലയിൽ പുൽക്കാടിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന ഫയർ ബീറ്റർ ഉപയോഗിച്ചും ഫയർ ബ്രേക്ക് ചെയ്തും തീ പൂർണമായും അണച്ചു. നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് 20 ഏക്കറോളം വരുന്ന പ്രദേശത്തെ തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സ്വകാര്യ ആവശ്യത്തിന് ആളുകൾ സമയവും കാലാവസ്ഥയും നോക്കാതെ തീയിടുകയും ഇത് പിന്നീട് നിയന്ത്രണത്തിൽ വരാതിരിക്കുകയും ചെയ്യുമെന്നതിനാൽ ഇത്തരം പ്രവൃത്തികൾ വൻ അഗ്നിബാധയിലേക്ക് നയിക്കുമെന്ന് സേന മുന്നറിയിപ്പ് നൽകി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സജിൻ ടി.യുടെ നേതൃത്വത്തിൽ എം. ജാഹിർ, ഇ.എം. നിധിപ്രസാദ്, ഇ.കെ. നിധിൻരാജ്, ഹോം ഗാർഡ് രാംദാസ് വിച്ചിച്ചേരി, പ്രതീഷ് എന്നിവർ തീയണക്കുന്നതിന് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fire breaks out in Thanneermala
Next Story