Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിൽപനക്കിടെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
വിൽപനക്കിടെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
cancel
camera_alt

ഷെ​റീ​ജ്, ഷ​ഹ​ബാ​സ് 

താമരശ്ശേരി : എം.ഡി.എം.എ വിൽപ്പനക്കിടെ രണ്ട് പേരെ താമരശ്ശേരി എസ്.ഐ.യും ഡാൻസാഫ് സംഘവും പിടികൂടി.

പൂനൂർ കാന്തപുരം കാരമ്മൽ വീട്ടിൽ ഷെറീജ് (33), താമരശ്ശേരി തച്ചംപൊയിൽ ചൊടലക്കണ്ടി ഷഹബാസ് (32) എന്നിവരെയാണ് കെ. എൽ 57 എസി6766 നമ്പർ കാർ സഹിതം താമരശ്ശേരി ടൗണിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ച് ചൊവ്വാഴ്ച പുലർച്ചെ 12 ഓടെ പിടിച്ചത്.

കാറിൻ്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു ഗ്രാം എം.ഡി.എം.എ. കോഴിക്കോട് ജില്ലയിലെ മൊത്തവിതരണക്കാരിൽ നിന്ന് വാങ്ങി വിൽപന നടത്തുന്നവരാണ് പ്രതികൾ. പ്രതികളെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി എസ്.ഐമാരായ ജി. സുമിൻ , അമൽ ചന്ദ്രൻ, കെ.ഇ. റീതു, എ. എസ്. ഐ സനിൽ കുമാർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Youth Arrested with MDMA by Thamarassery Police and DANSAF Team
Next Story