Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയിൽവേ സ്റ്റേഷനിൽ ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
റെയിൽവേ സ്റ്റേഷനിൽ ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ പിടിയിൽ
cancel

കോഴിക്കോട്: കോയമ്പത്തൂരിലേക്ക് കടത്തിയ ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റിവ് വിഭാഗം ഉദ്യോഗസ്ഥർ സ്വർണം പിടികൂടിയത്. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്രകുമാർ എന്നിവരാണ് അറസ്റ്റിലായത്. സ്വർണക്കട്ടികൾ തുണിയിൽ പൊതിഞ്ഞ് അരയിൽ കെട്ടിയനിലയിലായിരുന്നു. ശ്രീധർ ഒരു കിലോയും മഹേന്ദ്രകുമാർ അരക്കിലോയും സ്വർണമാണ് കടത്തിയത്.

വിവിധ വിമാനത്താവളങ്ങളിലൂടെയെത്തുന്ന സ്വർണമിശ്രിതങ്ങൾ കട്ടികളാക്കി കോയമ്പത്തൂർ വഴി മധുരക്ക് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കസ്റ്റംസ് അസി. കമീഷണർ ഷിനോയ് കെ. മാത്യു, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, കെ.കെ. പ്രവീൺ കുമാർ, എം. പ്രകാശ്, ഇൻസ്പെക്ടർമാരായ എം. പ്രതീഷ്, മുഹമ്മദ് ഫൈസൽ, ഹെഡ് ഹവീൽദാർ സന്തോഷ് കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two persons arrested with one and a half kilo gold at the railway station
Next Story