കള്ളവോട്ട് ശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ
text_fieldsനാദാപുരം: തൂണേരി ബൂത്ത് 25 കണ്ണങ്കൈയിൽ കള്ളവോട്ട് ശ്രമത്തിനിടെ യുവാവ് പിടിയിൽ. കോടഞ്ചേരി സ്വദേശി ചക്ക്യേത്തന്റവിട ഹാഷിം (32), വളയം സ്വദേശി ചാത്തോത്ത് ഷഹൽ എന്നിവരാണ് പിടിയിലായത്. പ്രവാസിയുടെ പേരിലുള്ള വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ഹാഷിമിനെ ബി.എൽ.ഒ തിരിച്ചറിയുകയും പൊലീസിൽ ഏൽപിക്കുകയുമായിരുന്നു.
വെള്ളിയോട് മഠത്തിൽ എൽ.പി സ്കൂളിൽ കള്ളവോട്ട് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഷഹൽ പിടിയിലായത്. നാദാപുരം വയലിൽ സ്കൂളിൽ കള്ളവോട്ടിനെത്തിയ യുവാവിനെ ഏജന്റുമാർ തടഞ്ഞു. ഒടുവിൽ ബൂത്തിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

