കോവിഡ് വാക്സിൻ: കുത്തിവെക്കാൻ രണ്ടുലക്ഷം കൗമാരക്കാർ
text_fieldsകോഴിക്കോട്: ജില്ലയിൽ 15നും 18നും ഇടയിലുള്ള, കോവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാനുള്ളത് രണ്ടുലക്ഷത്തോളം പേർ. ജനുവരി മൂന്ന് മുതലാണ് കൗമാരക്കാർക്കുള്ള കുത്തിവെപ്പ് തുടങ്ങുക.
ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും 60ന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്നമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. 60ന് മുകളിലുള്ള അഞ്ചുലക്ഷം പേർക്ക് വാക്സിൻ നൽകും. ഒരുലക്ഷത്തോളം ആരോഗ്യപ്രവർത്തകരും കോവിഡ് മുന്നണിപോരാളികളുമുണ്ട്.
രണ്ടാം ഡോസ് കുത്തിവെച്ച് ഒമ്പത് മാസം കഴിഞ്ഞവർക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് കൊടുക്കുക. 60ന് മുകളിലുള്ളവർ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് നൽകണം. ജില്ലയിൽ 24 ലക്ഷത്തിലേറെ പേർ ഒന്നാം ഡോസ് വാക്സിനെടുത്തു. 18 ലക്ഷം പേർ രണ്ടാം ഡോസും സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

