Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എ യുമായി യുവാവും പെൺ സുഹൃത്തും പിടിയില്‍

text_fields
bookmark_border
എം.ഡി.എം.എ യുമായി യുവാവും പെൺ സുഹൃത്തും പിടിയില്‍
cancel
camera_alt

അ​ന​ന്ദു,കീ​ര്‍ത്ത​

വെള്ളിമാട്കുന്ന്: വിൽപനക്കായി സൂക്ഷിച്ച 02.55 ഗ്രാം എം.ഡി.എം.എയുമായി നന്മണ്ട സ്വദേശി തനോത്ത് വീട്ടില്‍ കെ.എസ്. അനന്ദു (26), പെൺ സുഹൃത്ത് പുതിയാപ്പ സ്വദേശിനി പണ്ടാരക്കണ്ടി താഴത്ത് വീട്ടില്‍ ടി. കീര്‍ത്തന (21) എന്നിവരെ ചേവായൂർ പൊലീസ് പിടികൂടി. കക്കുഴിപാലത്തുള്ള വാടക വീട്ടില്‍നിന്നാണ് രഹസ്യ വിവരത്തെ തുടർന്ന് ഇരുവരെയും ചേവായൂർ പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയതോടെ ഇരുവരും പരിഭ്രമിക്കുകയും, പൊലീസ് ചോദിക്കുന്നതിന് പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതിനെ തുടർന്ന് ദേഹ പരിശോധന നടത്തിയപ്പോൾ രണ്ടു പേരുടെയും പാന്‍റിന്റെ പോക്കറ്റില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.

താമസിച്ച മുറി പരിശോധിച്ചപ്പോൾ എം.ഡി.എം.എ തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും, എം.ഡി.എം.എ വിറ്റുകിട്ടിയ 11000 രൂപയും രണ്ട് മൊബൈല്‍ ഫോണും കണ്ടെടുത്തു. കഴിഞ്ഞ ജൂണിൽ എരഞ്ഞിപ്പാലം രാരിച്ചൻ റോഡിനു സമീപത്തു കാറിൽ നിന്നും 5.890 ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത കേസില്‍ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ അനന്ദുവിന് ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ 16.16 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായതിന് കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ചേവായൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ.വി. ബിജു സീനിയര്‍ സിവിൽ പൊലീസ് ഓഫിസർ കെ. വന്ദന, സിവിൽ പൊലീസ് ഓഫിസർമാരായ പി. വിജീഷ്, ഫസല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Held with MDMA in Kozhikode
Next Story