Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right12 കിലോ കഞ്ചാവുമായി...

12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
cancel
camera_alt

ഇ​ർ​ഷാ​ദ്, സാ​ദി​ഖ്

Listen to this Article

ത​ല​ക്കു​ള​ത്തൂ​ർ: 12 കി​ലോ ക​ഞ്ചാ​വു​മാ​യി ല​ഹ​രി​വി​ൽ​പ​ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കു​ന്ന റാ​ക്ക​റ്റി​ൽ​പെ​ട്ട ര​ണ്ടു യു​വാ​ക്ക​ളെ​യാ​ണ് എ​ല​ത്തൂ​ർ എ​സ്.​ഐ കെ.​ആ​ർ. രാ​ജേ​ഷും കോ​ഴി​ക്കോ​ട് ഡ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി ത​വ​ളേ​ങ്ങ​ൽ വീ​ട്ടി​ൽ ഇ​ർ​ഷാ​ദ് (33), അ​ങ്ങാ​ടി​പ്പു​റം പു​ഴ​ക്കാ​ട്ടി​രി സ്വ​ദേ​ശി സാ​ദി​ഖ് (38) എ​ന്നി​വ​രാ​ണ് പാ​വ​ങ്ങാ​ട് -അ​ത്തോ​ളി സം​സ്ഥാ​ന​പാ​ത​യി​ൽ പ​റ​മ്പ​ത്ത് ക​ച്ചേ​രി​ക്ക് സ​മീ​പം പി​ടി​യി​ലാ​യ​ത്. അ​ത്തോ​ളി​യി​ലെ വി​ത​ര​ണ​ക്കാ​ര​ന് ന​ൽ​കാ​ൻ ബൈ​ക്കി​ൽ കൊ​ണ്ടു​പോ​ക​വെ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഇ​രു​വ​രും പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നും ആ​ന്ധ്ര​യി​ൽ​നി​ന്നും ബ​സി​ൽ എ​ത്തി​ച്ച​ശേ​ഷം വി​ത​ര​ണ​ക്കാ​ർ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ പ​തി​വ്. പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കാ​ൻ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ച്ച് ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷം കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കാ​റാ​ണ് ഇ​വ​രു​ടെ രീ​തി. തി​രൂ​രി​ൽ​നി​ന്ന് തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ശേ​ഷം മ​ല​ബാ​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ലും വാ​ട​ക​ക്ക് എ​ടു​ക്കു​ന്ന കാ​റി​ലും ബൈ​ക്കി​ലു​മാ​യാ​ണ് ക​ഞ്ചാ​വ് ആ​വ​ശ്യ​ക്കാ​ർ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Two arrestedthalakkulathurcannabis
News Summary - Two arrested with 12 kg cannabis
Next Story