Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ്​ ജീപ്പിന്...

പൊലീസ്​ ജീപ്പിന് കല്ലെറിഞ്ഞ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പൊലീസ്​ ജീപ്പിന് കല്ലെറിഞ്ഞ രണ്ടുപേർ അറസ്​റ്റിൽ
cancel

കോ​ഴി​ക്കോ​ട്: ടൗ​ൺ പൊ​ലീ​സി​‍െൻറ ജീ​പ്പി​ന് ക​ല്ലെ​റി​ഞ്ഞ ര​ണ്ടു​പേ​ർ അ​റ​സ്​റ്റിൽ. കൊ​ള​ത്ത​റ പാ​ല​ത്തി​ങ്ക​ൽ പി. ​സു​മീ​ഷ് (22), പ​തി​നേ​ഴു​കാ​ര​നാ​യ കു​റ്റി​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പൊ​ലിസ് അ​റ​സ്​റ്റ്​ ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 12.30ന്‌ ​ചെ​മ്പോ​ട്ടി തെ​രു​വി​ന് സ​മീ​പ​ത്താ​ണ്‌ ടൗ​ൺ പൊ​ലീ​സി​‍െൻറ ജീ​പ്പി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ലേ​റി​ല്‍ പൊലീ​സ് ജീ​പ്പി‍െൻറ ചി​ല്ലു​ക​ള്‍ ത​ക​ര്‍ന്നു. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന സി​വി​ല്‍ പൊലീ​സ് ഓ​ഫീ​സ​ര്‍ ജ​യ്‌​സ​ണ് പ​രി​ക്കേ​റ്റു.

ഒ​യ​റ്റി റോ​ഡി​ലൂ​ടെ പ​ട്രോ​ളിങ്​ ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​ര്‍ ഓ​ടി ഒ​ളി​ക്കു​ന്ന​താ​യി പൊ​ലീ​സി‍െൻറ ശ്ര​ദ്ധ​യി​ല്‍പെ​ട്ടു. തു​ട​ര്‍ന്ന് ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന എ.​എ​സ്‌.​ഐ​യും ഹോം​ഗാ​ര്‍ഡും പു​റ​ത്തി​റ​ങ്ങി ഇ​വ​ര്‍ക്കു പി​ന്നാ​ലെ ഓ​ടി. അ​തി​നി​ടെ​യാ​ണ് ജീ​പ്പി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മാ​നാ​ഞ്ചി​റ ബി.​ഇ.​എം സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന്‌ കാ​ൽന​ട​ക്കാ​ര​നാ​യ ഒ​രാ​ളെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​തേ സം​ഘം പ​ണ​വും മൊ​ബൈ​ലും പി​ടി​ച്ചു​പ​റി​ച്ചിരുന്നു. യാത്രക്കാരൻ ഉടൻ കസബ പൊലീസ് സ്​റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police jeepstone pelt
News Summary - Two arrested for throwing stones at police jeep
Next Story