കോയമ്പത്തൂർ സ്വദേശിയെ മർദിച്ച് കവർച്ചശ്രമം; പ്രതികൾ അറസ്റ്റിൽ
text_fieldsസൂര്യ, രജിത്ത്
കോഴിക്കോട്: പട്ടാപ്പകൽ നഗരത്തിൽ കോയമ്പത്തൂർ സ്വദേശിയെ ആക്രമിച്ച് സ്വർണമാല പൊട്ടിക്കാൻ ശ്രമം. മർദനത്തിൽ പരാതിക്കാരന്റെ കഴുത്തിന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പാവമണി റോഡിലാണ് സംഭവം. പുതിയറ സ്വദേശികളായ കല്ലുത്താൻകടവ് ഫ്ലാറ്റിൽ താമസിക്കുന്ന രജിത്ത് (27), മാണിക്യം വീട്ടിൽ സൂര്യ (28) എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാവിലെ പാവമണി റോഡിലെ റോയൽ പ്ലാസ ഹോട്ടലിൽ റൂം എടുത്ത് താമസിക്കുകയായിരുന്ന പരാതിക്കാരനെ പ്രതികൾ സഹായത്തിനായി അവരുടെ റൂമിനടുത്തേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് ആക്രമിച്ച് കഴുത്തിലുണ്ടായിരുന്ന രണ്ട് പവൻ തൂക്കം വരുന്ന സ്വർണചെയിൻ പിടിച്ചുപറിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കസബ പൊലീസ് ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിൽ എസ്.ഐ സുനിൽ കുമാർ, എ.എസ്.ഐ രജീഷ്, എസ്.സി.പി.ഒ രാജീവ് കുമാർ പാലത്ത്, സി.പി.ഒ ആതിര എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതി സൂര്യക്ക് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പൊതുജന ശല്യത്തിന് കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

