Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊക്കുന്നുമലയിൽ സദാചാര...

പൊക്കുന്നുമലയിൽ സദാചാര പൊലീസ് ചമഞ്ഞ് പ്രതിശ്രുത വധൂവരന്മാരെ ആക്രമിച്ചവർ അറസ്റ്റിൽ

text_fields
bookmark_border
പൊക്കുന്നുമലയിൽ സദാചാര പൊലീസ് ചമഞ്ഞ് പ്രതിശ്രുത വധൂവരന്മാരെ ആക്രമിച്ചവർ അറസ്റ്റിൽ
cancel
camera_alt

രാ​ധാ​കൃ​ഷ്ണ​നും രാ​ജു​വും

Listen to this Article

കാക്കൂർ: വിവാഹനിശ്ചയ ശേഷം കുടുംബസമേതം പൊക്കുന്നുമലയിൽ എത്തിയ പ്രതിശ്രുത വധൂ വരന്മാരെ സദാചാര പൊലീസ് ചമഞ്ഞു ആക്രമിച്ച പരിസരവാസികളെ കാക്കൂർ പൊലീസ് അറസ്റ്റ്ചെയ്തു.

പരിസരവാസികളായ നെല്ലികോടത്തിൽ മീത്തൽ രാധാകൃഷ്ണൻ (47), കൈതയിൽ വീട്ടിൽ രാജു (36) എന്നിവരെയാണ് ഇൻസ്പെക്ടർ ബി.കെ. സിജുവും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ആക്രമിസംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും കാക്കൂർ ഇൻസ്‌പെക്ടർ ബി.കെ. സിജു അറിയിച്ചു.

Show Full Article
TAGS:moral policingattackpokkunnumala
News Summary - two Arrest for Moral policing and attack on couples
Next Story